കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (15:30 IST)
മമ്മൂട്ടിയുടെ ഹൊറര്‍ ഡ്രാമ 'ഭ്രമയുഗം' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ചിത്രം 13 ദിവസം കൊണ്ട് 23.3 കോടി രൂപ കളക്ഷന്‍ നേടി.
12 ദിവസങ്ങള്‍ നിന്ന് ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 22.82 കോടിയാണ്.പതിമൂന്നാം ദിവസം, 50 ലക്ഷം രൂപ കൂടി കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമായി ചിത്രം ഇതിനോടകം തന്നെ 50 കോടി പിന്നിട്ടു.
2024 ഫെബ്രുവരി 15-ന് റിലീസ് ചെയ്ത ഭ്രമയുഗത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2024ല്‍ മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി നേടി ഓപ്പണിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സിന് കേരളത്തില്‍ 3.35 കോടി രൂപ നേടിയിരുന്നു.
ഓപ്പണിംഗ് കളക്ഷന്‍ മൂന്നാം സ്ഥാനം ജയറാമിന്റെ അബ്രഹാം ഓസ്‌ലറാണ്. കേരളത്തില്‍ 3.10 കോടിയാണ് റിലീസിന് നേടിയത്. നാലാമതുള്ള ഭ്രമയുഗം നേടിയത് 3.05 കോടി രൂപയാണ്. അഞ്ചാം സ്ഥാനത്ത് ടോവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും. 1.26 കോടി രൂപ ചിത്രം നേടി.
ആറാമതുള്ള പ്രേമലു കേരളത്തില്‍ 0.96 കോടി രൂപയാണ് നേടിയത്.
ഏഴാം സ്ഥാനത്ത് ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ കേരളത്തില്‍നിന്ന് 0.60 കോടി നേടി. തുണ്ട് എന്ന ചിത്രം കേരളത്തില്‍ 0.26 കോടി രൂപ നേടിയപ്പോള്‍ ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ 0.22 കോടിയും പത്താമതുള്ള വിനയ് ഫോര്‍ട്ടിന്റെ ആട്ടം 0.16 കോടി നേടി.