മികച്ച ഏഷ്യന്‍ നടനായി മലയാളി താരം ടോവിനോ തോമസ്, ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ തെന്നിന്ത്യന്‍ താരം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (10:43 IST)
മികച്ച ഏഷ്യന്‍ നടനായി മലയാളത്തിന്റെ പ്രിയ താരം ടോവിനോ തോമസ്.നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള അവാര്‍ഡാണ് ടോവിനോയെ തേടി എത്തിയിരിക്കുന്നത്.

2018 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ടോവിനോക്ക് മികച്ച ഏഷ്യന്‍ നടനുള്ള അവാര്‍ഡ് ലഭിച്ചത്. മികച്ച ഏഷ്യന്‍ ഉള്ള അവാര്‍ഡിനായുള്ള മത്സരത്തില്‍ ഇന്ത്യയില്‍ നിന്ന് കൂടാതെ വേറൊരാള്‍ കൂടി ഉണ്ടായിരുന്നു. യുട്യൂബര്‍ കൂടിയായ ഭുവന്‍ ബാം മാത്രമാണ് അത്. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഒരു അഭിനേതാവിന് ഇത് ആദ്യമായാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്.
മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളിലും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്‌കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്‌സ്. 2018 എന്ന ചിത്രം മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നോമിനേഷനിലും ഇടം നേടിയ എന്നത് മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :