കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ജൂണ്‍ 2023 (10:24 IST)
ആര്‍ഡിഎക്‌സിന്റെ റിലീസ് പ്രഖ്യാപിച്ചു.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നീ യുവതാരങ്ങളെ അണിനിരത്തി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷന്‍ ചിത്രമാണിത്. ഓഗസ്റ്റ് 25ന് ഓണം റിലീസ് ആയി സിനിമ പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്.
ജൂണ്‍ 23 ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവരും. ബക്രീദിന് ടീസര്‍ പുറത്തിറക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ആയിരിക്കും സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അന്‍പറിവാണ് സിനിമയ്ക്കായി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ചമന്‍ ചാക്കോ എഡിറ്റിംഗും അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.സംഗീതസംവിധാനം: സാം സി എസ്.