ദി പ്രീസ്റ്റ് - മമ്മൂട്ടിയെ ഈ കഥയിലേക്ക് ആകർഷിച്ചതെന്ത് ?

കെ ആർ അനൂപ്| Last Modified വ്യാഴം, 24 ഡിസം‌ബര്‍ 2020 (08:15 IST)
മമ്മൂട്ടിയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. നവംബറിൽ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. നടി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോളിതാ തൻറെ ഭാഗത്തിൻറെ ഡബ്ബിംഗ് ചെയ്യാനായി റെക്കോർഡിംഗ് സ്റ്റുഡിയോയിൽ എത്തിയിരിക്കുകയാണ് നടി. ഡബ്ബിംഗിന്റെ ചില സ്റ്റില്ലുകൾ താരം പങ്കുവെച്ചു.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു പള്ളിയുടെ പശ്ചാത്തലത്തിൽ ഒരു പുരോഹിതനായി ആണ് മമ്മൂട്ടിയെ കാണാനായത്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റ്’ ഒരു മിസ്റ്ററി ത്രില്ലറാണ്. മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി, അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

അഖിൽ ജോർജ് ഡിഒപിയും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. രാഹുൽ രാജാണ് സംഗീത സംവിധായകൻ. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :