അടുത്ത സര്‍പ്രൈസ് ഹിറ്റ്?അഞ്ചക്കള്ളകോക്കാന്‍ ഇതുവരെ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

Anchakkallakokkan
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (18:51 IST)
Anchakkallakokkan
2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരുപാട് സര്‍പ്രൈസ് നിറഞ്ഞതാണെന്ന് ആദ്യം തന്നെ മനസ്സിലാക്കിത്തന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങള്‍ വിജയമായപ്പോള്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിച്ച മലൈക്കോട്ടൈ വാലിബന്‍ വീഴുന്ന കാഴ്ചയാണ് കണ്ടത്. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ അഞ്ചക്കള്ളകോക്കാന്‍ സര്‍പ്രൈസ് മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ലുക്മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍-പാക്ക്ഡ് ത്രില്ലര്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് തുടരുന്നു, ഓരോ ദിവസവും സ്ഥിരമായ ഒരു സംഖ്യ നിര്‍മ്മാതാവിന്റെ പോക്കറ്റില്‍ എത്തിക്കുകയാണ് സിനിമ. പത്താം ദിവസം പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ 19 ലക്ഷം രൂപയാണ് നേടിയത്. ഈ കുഞ്ഞ് ചിത്രം 2.11 കോടി നേടി കരുത്ത് കാണിച്ചു.


2024 മാര്‍ച്ച് 24 ഞായറാഴ്ച,19.18% മലയാളം ഒക്യുപെന്‍സി രേഖപ്പെടുത്തി.ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് നിര്‍മ്മിച്ച് സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയുന്ന അഞ്ചക്കള്ളകോക്കാന്‍ കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്.

ആദ്യ ദിനം 18 ലക്ഷം രൂപയും, രണ്ടാം ദിവസം 31 ലക്ഷം രൂപയും മൂന്നാം ദിവസം 44 ലക്ഷം രൂപയും നേടി.കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.

ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, മെറിന്‍ ഫിലിപ്പ്, മണികണ്ഠന്‍ ആചാരി, മേഘ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം ...

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം പഴിക്കുമ്പോള്‍ നാം മറന്നുപോകുന്നത്
കുട്ടികള്‍ക്കുണ്ടാകുന്ന പിഴവുകള്‍ക്ക് അവര്‍ മാത്രമല്ല ഉത്തരവാദികളെന്ന് മനസിലാക്കുക. ...

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക്, ...

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക്, എയര്‍ടെലുമായി കരാര്‍ ഒപ്പിട്ടു; ജിയോയ്ക്ക് പണി!
ലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക് വരുന്നു. എയര്‍ടെലുമായി കരാര്‍ ...

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന ...

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍
കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലം സ്വദേശി ഷൈജുവിനാണ് ...

പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ദളിത് വിദ്യാര്‍ത്ഥിയുടെ ...

പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ദളിത് വിദ്യാര്‍ത്ഥിയുടെ വിരലുകള്‍ മുറിച്ചുമാറ്റി; സംഭവം തമിഴ്‌നാട്ടില്‍
തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ഒരു ദളിത് ...