ധ്രുവങ്കൾ പതിനാറിലെ യഥാർത്ഥ കൊലയാളി!

ആ വില്ലൻ ഇവനാണ്!!

aparna shaji| Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (08:57 IST)
കഴിഞ്ഞ വർഷം തമിഴകവും മലയാളവും ഒരേപോലെ പ്രശംസിച്ച ഏതെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉണ്ടാവുകയുള്ളു - ധ്രുവങ്കൾ പതിനാറ്. 22 കാരനായ ചെറുപ്പക്കാരനാണ് ആ ചിത്രത്തിന്റെ സംവിധാനം എന്നറിഞ്ഞപ്പോൾ സിനിമ കണ്ടവർ അന്തംവിട്ടു. അത്രയ്ക്ക് സൂഷ്മതയോടെയായിരുന്നു കാര്‍ത്തിക് നരേന്‍ എന്ന ചെറുപ്പക്കാരൻ ആ സിനിമ ചെയ്തത്.

ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരെ ഞെട്ടിച്ച കാര്‍ത്തിക് ചിത്രത്തിൽ നായകനാക്കിയത് മലയാളത്തിന്റെ പ്രിയതാരം റഹ്മാനെയായിരുന്നു. നോണ്‍ ലീനിയര്‍ സ്വഭാവത്തില്‍ കഥ പറയുന്ന ക്രൈം ഡ്രാമയായിരുന്നു ചിത്രം.
ചിത്രത്തിൽ മാസ്ക് ധരിച്ചെത്തുന്ന ഭീകരനായൊരു കൊലയാളിയെ കാണിക്കുന്നുണ്ട്. റഹ്മാന്റെ ഓർമയിൽ ഓർത്തെടുക്കുന്നതാണ് ഈ കഥാപാത്രം.

ചിത്രത്തിന്റെ അവസാനം പോലും ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ആരാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ ഈ കഥാപാത്രത്തെ അവതരിപ്പിച്ച താരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ശിവറാം രാമനാഥൻ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ അസോഷ്യേറ്റ് ഡയറക്ടർ കൂടിയായിരുന്നു ശിവറാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :