കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ജൂണ്‍ 2023 (09:13 IST)
വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ മമ്മൂട്ടി എപ്പോഴും ഇഷ്ടപ്പെടാറുണ്ട്. സ്വതന്ത്രമായി നഗരത്തിലെ വഴികളിലൂടെ നടന്നു നീങ്ങുന്ന മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാക്കാറുണ്ട്.ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലൂടെ നടത്തിയ താരത്തിന്റെ പുതിയ യാത്രാ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.
ബുഡാപെസ്റ്റിലെ പ്രശസ്തമായ ലിബര്‍ട്ടി ബ്രിഡ്ജില്‍ നിന്നുള്ള ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവെച്ചത്.ബ്രൌണ്‍ നിറത്തിലുള്ള പാന്റും ടീ ഷര്‍ട്ടും മഡ് ബ്രൌണ്‍ നിറത്തിലുള്ള ഓവര്‍ ഷര്‍ട്ടും ഒരു കൂളിംഗ് ഗ്ലാസും ധരിച്ചാണ് മെഗാസ്റ്റാറിനെ കാണാനായത്.
ബസൂക്കയുടെ ജോലികളുടെ തിരക്കിലാണ് മമ്മൂട്ടി.