ബാലഭാസ്കർ അവസാനമായി പറഞ്ഞത് അക്കാര്യം...

Balabhaskar, Lakshmi, Balabhaskar accident, Balabhaskar and Lakshmi
Balabhaskar and Lakshmi
നിഹാരിക കെ എസ്| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2024 (13:15 IST)
വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ചത് കേരളത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു. അപകടത്തിൽ മുൻസീറ്റിൽ ഇരുന്ന ലക്ഷ്മിക്കും പരിക്കേറ്റിരുന്നു. മാസങ്ങൾ വേണ്ടി വന്നു ലക്ഷ്മിക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ. ഇതിനിടെ വാഹനാപകടവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉടലെടുത്തു. 6 വർഷങ്ങൾക്ക് ശേഷം ലക്ഷ്മി ആദ്യമായി ഒരു അഭിമുഖം നൽകി. വാഹനാപകടം സംഭവിച്ച ദിവസത്തെ മുഴുവൻ കാര്യങ്ങളും ലക്ഷ്മി കൃത്യമായി ഓർത്തെടുത്ത് പറയുന്നുണ്ട്.

ഏറെ പരിഹാസങ്ങളും അപവാദങ്ങളും ലക്ഷ്മി കേള്‍ക്കേണ്ടി വന്നു. ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണ് എന്ന തരത്തില്‍വരെ പ്രചാരണങ്ങളുണ്ടായി. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് ലക്ഷ്മി. അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് ലക്ഷ്മി പറയുന്നത്. അന്ന് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നുവെന്നും ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

എന്നാല്‍ പിന്നീട് ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് അര്‍ജുന്‍ മൊഴി മാറ്റി പറഞ്ഞുവെന്നും അത് കേസില്‍ നിന്ന് രക്ഷപ്പെടാനായിരിക്കാമെന്നും ലക്ഷ്മി പറഞ്ഞു. ക്ഷേത്രദർശനം കഴിഞ്ഞ് ഇവർ മടങ്ങി. ഇടയ്ക്ക് അർജുനും ബാലുവും കടയിൽ നിന്നും ഡ്രിങ്ക്സ് വാങ്ങി കുടിച്ചു. തനിക്ക് വേണ്ടെന്ന് ലക്ഷ്മി പറഞ്ഞു. വീട്ടിലേക്ക് അധികം ദൂരം ഉണ്ടായിരുന്നില്ല. 'ഞാനൊന്ന് കിടക്കെട്ട' എന്ന് ബാലു പറയുന്നുണ്ടായിരുന്നു. അതായിരുന്നു ലക്ഷ്മി അവസാനമായി കേട്ട ബാലഭാസ്കറിന്റെ ശബ്ദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :