'ഹൃദയത്തോട് ചേര്‍ത്തു വെച്ച തങ്കം'! റിലീസായി ഒരു വര്‍ഷം, സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

Thankam
കെ ആര്‍ അനൂപ്| Last Modified ശനി, 27 ജനുവരി 2024 (13:03 IST)
Thankam
ഹൃദയത്തോട് ചേര്‍ത്തു വെച്ചിട്ടുള്ള സിനിമകളില്‍ ഒന്നാണ് തങ്കം എന്ന് വിനീത് ശ്രീനിവാസന്‍. കണ്ണന്‍ എന്ന കഥാപാത്രം തന്നില്‍ വൈകാരികമായി സ്വാധീനം ചെലുത്തിയ ചുരുക്കം ചില കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു എന്നും നടന്‍ പറഞ്ഞു.സിനിമയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കളും വിനീത് ശ്രീനിവാസനും.


ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് തങ്കം.2023 ജനുവരി 26നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.

നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം തമിഴ്, മറാഠി, ഹിന്ദി താരങ്ങളും വേഷമിട്ടു.വര്‍ക്കിംഗ് ക്ലാസ് ഹീറോസ്, ഭാവന സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഗൗതം ശങ്കര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം ബിജിബാല്‍, കലാസംവിധാനം ഗോകുല്‍ ദാസ്.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :