100 ഡെയ്സ് ഓഫ് ലവ് - ടീസര്‍

Last Updated: വ്യാഴം, 5 മാര്‍ച്ച് 2015 (14:35 IST)


സംവിധായകന്‍ കമലിന്റെ മകന്‍ ജനുസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 100 ഡെയ്സ് ഓഫ് ലവിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജാനുസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍
വിനീത്, ശേഖര്‍ മേനോന്‍, അജു വര്‍ഗീസ്, ജാക്കോബ് ഗ്രിഗറി, രാഹുല്‍ മാധവ്, പ്രവീണ, അഭിരാമി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതീഷ് വര്‍മ്മയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോവിന്ദ് മേനോനാണ് സംഗീതം. ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :