ചെന്നൈ|
jibin|
Last Modified വ്യാഴം, 20 ഡിസംബര്‍ 2018 (12:52 IST)
തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫീസിന് മുന്നിലെ സംഘർഷത്തെ തുടർന്ന് തമിഴ് നടനും നടികര്‍ സംഗം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍.
ചെന്നൈ ടി നഗറില്‍ സ്ഥിതി ചെയ്യുന്ന തമിഴ് ഫിലിം പ്രാഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫീസിന് മുമ്പിലായിരുന്നു
മുന്നൂറോളം നിര്‍മ്മാതാക്കള്‍ അടങ്ങുന്ന സംഘം പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധക്കാര്‍ ഓഫീസ് പൂട്ടിയിട്ടതോടെ വിശാല്‍ ബലം പ്രയോഗിച്ച് ഓഫീസിനകത്ത് പ്രവേശിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു.
വിശാല്‍ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും കൗണ്‍സിലിന്റെ ചുമതല കൈമാറി രാജിവച്ച് പുറത്ത് പോകണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.
അസോസിയേഷന്‍റെ പണം ദുരുപയോഗം ചെയ്‌തു, തമിഴ് റോക്കേഴ്സുമായി ഇടപാടുണ്ട്, കേസുകളില്‍ പ്രതിയാണ് എന്നീ ആരോപണങ്ങളാണ് വിശാലിനെതിരെ ഒരു വിഭാഗം ഉന്നയിക്കുന്നത്.
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.