ഇനി മലയാളികൾക്കും പറയാം, ഹോളിവുഡിനെ വെല്ലുന്ന സിനിമ ഇങ്ങ് മോളിവുഡിലും ഉണ്ടെന്ന്!

ഹോളിവുഡിനെ വെല്ലുന്ന ട്രെയിലറിന് വന്‍ വരവേല്‍പ്പ്; ഫഹദിന്റെ ടേക്ക് ഓഫ് ഉടനെത്തും

aparna shaji| Last Modified വെള്ളി, 20 ജനുവരി 2017 (08:51 IST)
ആരവങ്ങൾ ഒന്നുമില്ലാതെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ടേക്ക് ഓഫ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഓണ്‍ലൈന്‍ ലോകത്ത് ട്രെയിലർ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുകയാണ്.

മലയാളത്തില്‍ സാധാരണ കണ്ടുവരുന്നതിലും നിലവാരം പുലര്‍ത്തുന്ന ട്രെയ്‌ലര്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു എന്ന് ട്രെയിലർ കണ്ടാൽ വ്യക്തമാകും. ഹോളിവു‌ഡിൽ മാത്രമല്ല, ഇങ്ങ് മോളിവുഡിലും നല്ല കിടിലൻ ഫ്രെയിമുകൾ ഉള്ള മൂവി ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

2014ലില്‍ ഇറാഖിലെ വിമതരുടെ കയ്യിലകപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ നേഴ്‌സുമാരെ രക്ഷിക്കുവാന്‍ അധിതൃതര്‍ നടത്തുന്ന പ്രയത്‌നമാണ് ചിത്രത്തിന്റെ പ്രമേയം. ഇറാഖിലും യുദ്ധ മേഖലകളിലും ദുരിതമനുഭവിക്കുന്ന നേഴ്‌സുമാരുടെ നേര്‍ക്കാഴ്ച്ചയാണ് ചിത്രത്തില്‍ ഉണ്ടാവുക.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്നാണ്. ചിത്രം അണിയറപ്രവര്‍ത്തകര്‍ സമര്‍പ്പിച്ചിരിക്കുന്നത് രാജേഷ് പിള്ളയ്ക്കാണ്. രാജേഷ് പിള്ള ഫിലിംസ് എന്ന അദ്ദേഹത്തിന്റെ കമ്പനിയ്ക്കും ചിത്രത്തില്‍ നിര്‍മാണ പങ്കാളിത്തമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :