നടി സ്വാതി റെഡ്ഡി വിവാഹിതയായി

നടി സ്വാതി റെഡ്ഡി വിവാഹിതയായി

Rijisha M.| Last Modified ശനി, 1 സെപ്‌റ്റംബര്‍ 2018 (16:25 IST)
ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരസുന്ദരി സ്വാതി റെഡ്ഡിയും വികാസും വിവാഹിതരായി. ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. മലേഷ്യൻ എയർവേയ്‌സിലാണ് വരൻ വികാസ് ജോലി ചെയ്യുന്നത്.

അടുത്ത കൂട്ടുകാരും ബന്ധുക്കളും മാത്രമേ ചടങ്ങിൽപങ്കെടുത്തുള്ളൂ. വികാസ് ജക്കാർത്തയിലാണ് സ്ഥിരതാമസം. നാളെയാണ് കൊച്ചിയിൽ വിവാഹസത്‌ക്കാരം ഒരുക്കിയിരിക്കുന്നത്.

ആമേൻ, നോർത്ത് 24 കാതം, മോസയിലെ കുതിരമീനുകൾ, ആട് ഒരു ഭീകരജീവിയാണ്, ഡബിൾ ബാരൽ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ഈ താരസുന്ദരിയെ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :