ലാല്‍ സാര്‍ ഒപ്പം വന്നിരുന്നു സംസാരിക്കും,വലിയൊരു ആശ്വാസമായിരുന്നു 'ആറാട്ട്' എന്ന് സ്വാസിക
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (14:47 IST)
സിനിമയിലും സീരിയലിലും സ്വാസിക സജീവമാണ്. മോഹന്‍ലാലിന്റെ ആറാട്ട് ആയിരുന്നു താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വലിയ പ്രാധാന്യം ഇല്ലാത്ത കഥാപാത്രമാണെങ്കിലും അതിലേക്ക് എത്തിയതിനെക്കുറിച്ച് നടി തന്നെ പറയുകയാണ്.
ലോക്ക് ഡൗണിന് ശേഷം അഭിനയിക്കാന്‍ വിളിച്ച സിനിമയാണ് ആറാട്ടെന്ന് സ്വാസിക പറയുന്നു. വലിയൊരു ആശ്വാസമായിരുന്നു സിനിമ. ഒരുപാട് കലാകാരന്മാര്‍ ഒരുമിച്ച് ബിഗ് ബജറ്റ് സിനിമ എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഷൂട്ടിംഗ് ഇടവേളയില്‍ ലാല്‍ സാര്‍ അടക്കം നമുക്കൊപ്പം വന്നിരുന്ന് സംസാരിക്കും. അദ്ദേഹം മുഖം നോക്കി എന്നോട് പറഞ്ഞിരുന്നു എപ്പോഴും കലക്കി ഒപ്പം ആയിരിക്കും എന്റെ ജീവിതം എന്ന്.
മോഹന്‍ലാല്‍ തന്നോട് എപ്പോഴും കലയെക്കുറിച്ചും നൃത്തത്തെ കുറിച്ചുമാണ് സംസാരിക്കാറുള്ളത് സ്വാസിക ഒരു അഭിമുഖത്തിനിടെ പറഞ്ഞു.