‘നീ എന്റെ രക്തത്തിൽ പിറന്നതല്ല’ - മൂത്തമകളോട് സുസ്മിത സെൻ സത്യങ്ങൾ തുറന്നു പറഞ്ഞതിങ്ങനെ

Last Modified വ്യാഴം, 6 ജൂണ്‍ 2019 (16:34 IST)
ബി ടൌണിലെ സൂപ്പർ മോം ആണ് സുസ്മിത സെൻ. 18-ആമത്തെ വയസില്‍ വിശ്വസുന്ദരി പട്ടംനേടിയ വേദിയില്‍വെച്ചാണ് സുസ്മിത താന്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന് പരസ്യപ്പെടുത്തിയത്. 6 വര്‍ഷം കഴിഞ്ഞ് 2001-ല്‍ ആദ്യ മകള്‍ റിനിയെ ദത്തെടുത്ത് സുസ്മിത വാക്ക് പാലിച്ചു. 2010-ല്‍ അലിഷായേയും സ്വന്തമാക്കി.

അതോടൊപ്പം, മക്കൾ രണ്ടാളേയും ദത്തടെത്തതാണെന്ന സത്യം അവരെ അറിയിക്കണമെന്ന റിനിക്ക് 16 വയസായപ്പോള്‍ അവളൊരു ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നുള്ള സത്യം സുസ്മിത പറഞ്ഞു. സത്യമാണോ എന്നായിരുന്നു അവളുടെ ആദ്യ പ്രതികരണം. നീ എന്റെ രക്തത്തില്‍ അല്ല ഹൃദയത്തിലാണ് ജനിച്ചതെന്നായിരുന്നു സുസ്മിതയുടെ മറുപടി.

എപ്പോള്‍ വേണമെങ്കിലും നിനക്ക് സ്വന്തം മാതാപിതാക്കളെ അന്വേഷിച്ച് പോകാം. താന്‍ ഒരിക്കലും സ്വാതന്ത്ര്യത്തിന് തടസമാകില്ലെന്നും സുസ്മിത മകളെ അറിയിച്ചു. അവര്‍ ആരെണന്നും എന്താണെന്നും അറിയില്ല, അതുകൊണ്ട് തന്നെ തെറ്റായ വിവരങ്ങള്‍ തന്ന് വഴിതെറ്റിക്കാനില്ലെന്നും സുസ്മിത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :