മലയാളത്തിലെ 24, സൂര്യയ്ക്ക് പകരം ടൊവിനോ

തമിഴിൽ സൂര്യയ്ക്ക് നല്ല പേര് നിലനിർത്താൻ സഹായിച്ച പുതിയ ടൈം ട്രാവൽ മൂവിയാണ് 24. വിക്രം കെ കുമാർ സംവിധാനം ചെയ്ത 24 മികച്ച അഭിപ്രായത്തോട് കൂടി ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നു. 24 നു പുറമെ മലയാളത്തിലും ടൈം ട്രാവൽ മൂവി എത്തുന്നു. യുവതാരം ടൊവിനോ തോമസാണ

aparna shaji| Last Modified ചൊവ്വ, 24 മെയ് 2016 (16:04 IST)
തമിഴിൽ സൂര്യയ്ക്ക് നല്ല പേര് നിലനിർത്താൻ സഹായിച്ച പുതിയ ടൈം ട്രാവൽ മൂവിയാണ് 24. വിക്രം കെ കുമാർ സംവിധാനം ചെയ്ത മികച്ച അഭിപ്രായത്തോട് കൂടി ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നു. 24 നു പുറമെ മലയാളത്തിലും ടൈം ട്രാവൽ മൂവി എത്തുന്നു. യുവതാരം ടൊവിനോ തോമസാണ് നായകൻ.

നവാഗതനായ വിവേക് അനിരുദ്ധ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ടിക്ക് ടോക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രം മാത്രം മതി ടൊവിനോയിലെ അഭിനേതാവിനെ തിരിച്ചറിയാൻ. മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു.

എന്ന് നിന്റെ മൊയ്തീന്‍, സ്‌റ്റൈല്‍ എന്നീ സിനിമകളിലെ അഭിനയമികവിന് കിട്ടിയ കയ്യടിക്ക് പിന്നാലെ നിരവധി പുതിയ പ്രൊജക്ടുകളില്‍ നായനായിരിക്കുകയാണ് ടോവിനോ തോമസ്. ജോണ്‍പോള്‍ സംവിധാനം ചെയ്ത ഗപ്പി, കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന ഗോദ എന്നീ ചിത്രങ്ങളില്‍ ടോവിനോയാണ് നായകന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :