പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി മോഹൻലാൽ; ആരാധകർക്ക് ആവേശമായി 'നീരാളി' ട്രെയിലർ

പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി മോഹൻലാൽ; ആരാധകർക്ക് ആവേശമായി 'നീരാളി' ട്രെയിലർ

Rijisha M.| Last Modified തിങ്കള്‍, 21 മെയ് 2018 (10:42 IST)
58മത് ജന്മദിനം ആഘോഷിക്കുന്ന നടൻ മോഹൻലാൽ, ആരാധകർക്ക് നൽകിയത് സർപ്രൈസ് സമ്മാനം. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ തന്റെ പുതിയ ചിത്രമായ നീരാളിയുടെ ട്രെയിലർ ആരാധകർക്കുവേണ്ടി പങ്കുവെച്ചു.

അജോയ് വർമ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ സണ്ണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ കൈകാര്യം ചെയ്യുന്നത്. നാദിയ മൊയ്‌തുവാണ് നായിക. 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ-നാദിയ എന്നിവർ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മോഹൻലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയ കൈകാര്യം ചെയ്യുന്നത്.

ചിത്രം ജൂൺ 14-ന് റിലീസ് ചെയ്യും. ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് 'നീരാളി'. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന ചിത്രം മുഴുനീള ആക്ഷൻ-ത്രില്ലർ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :