കോളേജ് പയ്യനായി സുധ കൊങ്ങര ചിത്രത്തില്‍ സൂര്യ, പുതിയ രൂപത്തില്‍ നടനെ കാണാനായി ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ഡിസം‌ബര്‍ 2023 (15:03 IST)
സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സൂര്യയുടെ 43-ാമത് ചിത്രം ഒരുങ്ങുകയാണ്.'സൂര്യ 43' എന്ന് താല്‍ക്കാലികമായി സിനിമയിലെ സൂര്യയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

'സൂര്യ 43' ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു കോളേജ് പയ്യന്റെ വേഷമാണ് സൂര്യ അവതരിപ്പിക്കുന്നത്.

'സൂര്യ 43' ന്റെ ഷൂട്ടിംഗ് 2024 ന്റെ തുടക്കത്തില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദുല്‍ഖര്‍ സല്‍മാനും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

സൂര്യ ഇപ്പോള്‍ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'യുടെ തിരക്കിലാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :