മമ്മൂട്ടിയുടെ മകനായി സൂര്യ, ദിലീപിന്‍റെ മകനായി സിദ്ദിക്ക്!

ചൊവ്വ, 10 ഏപ്രില്‍ 2018 (18:31 IST)

മമ്മൂട്ടി, ദിലീപ്, അമിതാഭ് ബച്ചന്‍, സൂര്യ, സിദ്ദിക്ക്, കമ്മാരസംഭവം, യാത്ര, Mammootty, Dileep, Amitabh Bachan, Suriya, Siddiq, Kammara Sambhavam, Yathra

വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി. പടയോട്ടം എന്ന സിനിമയില്‍. കമ്മാരന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ‘കമ്മാരസംഭവം’ എന്നൊരു ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ആ ചിത്രത്തിലെ കമ്മാരനെ അവതരിപ്പിക്കുന്നത് ദിലീപാണ്. ദിലീപിന്‍റെ മകനായി അഭിനയിക്കുന്നത് സിദ്ദിക്ക്!
 
ഇതിനൊപ്പം തന്നെ മറ്റൊരു വാര്‍ത്തയും വരുന്നു. മമ്മൂട്ടിയുടെ മകനായി തമിഴ് സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്നത്രേ! ‘യാത്ര’ എന്ന തെലുങ്ക് ചിത്രത്തിലാണ് സൂര്യ മെഗാസ്റ്റാറിന്‍റെ മകനാകുന്നത്. 
 
ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി ‘യാത്ര’യില്‍ അഭിനയിക്കുന്നത്. വൈ എസ് ആറിന്‍റെ മകന്‍ ജഗന്‍‌മോഹന്‍ റെഡ്ഡിയായാണ് സൂര്യ എത്തുന്നത്. മമ്മൂട്ടിയുടെ മകളായി കീര്‍ത്തി സുരേഷും എത്തുന്നു.
 
ഇത്തരത്തില്‍ അസാധാരണമായ കോമ്പിനേഷനുകള്‍ വല്ലപ്പോഴുമാണ് സംഭവിക്കുന്നത്. ബോളിവുഡില്‍ ഒരു സിനിമ വരുന്നുണ്ട്. 102 നോട്ടൌട്ട് എന്നാണ് പടത്തിന് പേര്. ആ സിനിമയില്‍ അമിതാഭ് ബച്ചന്‍റെ മകനായി എത്തുന്നത് റിഷി കപൂറാണ്‍`.
 
കുറച്ചുകാലം മുമ്പ് മലയാളത്തില്‍ ‘ഇത് പാതിരാമണല്‍’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍റെ അച്ഛനായി ജയസൂര്യ അഭിനയിച്ചിരുന്നു. ജയറാമിന്‍റെ അച്ഛനായി ഗിന്നസ് പക്രു അഭിനയിച്ചത് മൈ ബിഗ് ഫാദര്‍ എന്ന ചിത്രത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ലാലേട്ടനെ കണ്ടു പഠിക്കണം എന്നാണ് ഞാൻ എന്റെ മക്കളോട് പറയാറുള്ളത്; മല്ലിക സുകുമാരന്റെ വാക്കുകൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

ലാലേട്ടനെ കണ്ടുപഠിക്കണം എന്നാണ് ഇന്ദ്രജിത്തിനോടും പ്രിഥ്വിരാജിനോടും പറയാറുള്ളതെന്ന് ...

news

ഞാന്‍ ഗര്‍ഭിണിയാണ്... എന്‍റെ ഭര്‍ത്താവിനെ അവര്‍ കൊന്നു, എന്നെയും കൊല്ലും...

‘ലില്ലി’ എന്ന പുതിയ സിനിമ ശരിക്കും ഒരു പരീക്ഷണമാണ്. നവാഗതനായ പ്രശോഭ് വിജയനാണ് ചിത്രം ...

news

മഞ്ജുവിന് കൂട്ട് മോഹന്‍ലാല്‍, ദിലീപ് ഒറ്റയ്ക്ക്! - ഇത്തവണ ജയം ആര്‍ക്ക്?

ദിലീപിന്റെ തലവര മാറ്റിമറിച്ച ദിവസമായിരുന്നു 2017 സെപ്തംബര്‍ 28. ദിലീപിന്റെ രാമലീല റിലീസ് ...

news

‘ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര് - മോഹന്‍ലാല്‍’; വൈറലായി ഗാനം

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രം മോഹന്‍ലാലിലെ പ്രേക്ഷകര്‍ ...

Widgets Magazine