കെജിഎഫ് നിര്‍മ്മാതാക്കളുടെ പുതിയ ചിത്രത്തില്‍ സൂര്യ അല്ല നായകന്‍, പുതിയ വിവരം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (17:15 IST)

കെജിഎഫ്
നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് പുതിയ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്.സൂരറൈ പോട്ര് സംവിധായിക സുധ കൊങ്കര സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ സൂര്യ നായകനായി എത്തുമെന്ന
റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ബിഗ് ബജറ്റ് ഡ്രാമയായിരിക്കും ചിത്രം.
എന്നാല്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് ആരായിരിക്കുമെന്ന് ഇതുവരെയും നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. സൂര്യ നായകനായി എത്തില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സംവിധായികയും നടനും കൈകോര്‍ക്കുന്നത് മറ്റൊരു ചിത്രത്തിന് വേണ്ടിയാണെന്നാണ് വിവരം.ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ആയിരിക്കില്ല ഇത്.

സൂര്യ -സുധ കൊങ്കര ചിത്രം ഒരു ബയോപിക് ആണ്. സൂര്യയുടെ നിര്‍മ്മാണകമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രം തുടങ്ങാന്‍ ഇനിയും സമയമെടുക്കും, കാരണം നടന് മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :