മലയാള സിനിമയുടെ മുഖം മാറ്റാന്‍ സുരേഷ് ഗോപി, സൂപ്പര്‍സ്റ്റാറിന്റെ വരാനിരിക്കുന്ന സിനിമകള്‍

Suresh Gopi
കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 26 ജൂണ്‍ 2024 (11:45 IST)
Suresh Gopi
ഇനി സുരേഷ് ഗോപികാലം. മലയാളം സിനിമയുടെ മുഖം മാറും. ബിഗ് ബജറ്റില്‍ വന്‍ പ്രോജക്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്ന സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം നേരത്തെ കരാര്‍ ഒപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കും. അതുക്കും മേലെ പോകാവുന്ന തരത്തിലുള്ള നാല് സിനിമകളാണ് ഇനി വരാനിരിക്കുന്നത്.


ആദ്യത്തേത് മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഏപ്രില്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്. ഇലക്ഷന്‍ തിരക്കുകളും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും കാരണം ചിത്രീകരണം നീണ്ടുപോയി.


മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, സുരേഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് നാലുമാസത്തെ ചിത്രീകരണം ഉണ്ടാകും.

ഗോകുലം ഗോപാലന്‍ എഴുപതു കോടി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിലും നായകന്‍ സുരേഷ് ഗോപിയാണ്.പത്മനാഭ സ്വാമിയുടെ ട്രിബ്യൂട്ട് സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവര്‍ തന്നെ നിര്‍മ്മിക്കുന്ന കത്തനാര്‍ പൂര്‍ത്തിയായ ശേഷം ഈ സിനിമ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്നാമതായി സുരേഷ് ഗോപി സൂചിപ്പിച്ച സിനിമ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗമാണ്. 'എല്‍ കെ' എന്ന പേരില്‍ അറിയപ്പെടുന്ന സിനിമ ആദ്യഭാഗം ഒരുക്കിയ ഷാജി കൈലാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

സുരേഷ് ഗോപി ചെയ്യാനിരിക്കുന്ന നാലാമത്തെ സിനിമയും ഷാജി കൈലാസാണ് സംവിധാനം ചെയ്യുന്നത്. ഇതും ഒരു പോലീസ് സ്റ്റോറി ആണെന്നാണ് വിവരം.

ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന രണ്ട് സിനിമകള്‍ കൂടി നടനുണ്ട്. ഇത് സംബന്ധിച്ച് ഉറപ്പുകള്‍ ഒന്നും സുരേഷ് ഗോപി നല്‍കിയിട്ടില്ല.


സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന വരാഹം, പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജെഎസ്‌കെ ഇനി വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രങ്ങള്‍. ഈ രണ്ട് സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായി.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ ...

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ ...

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി ...

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; ...

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്
സംസ്ഥാനത്ത് പ്രതിവര്‍ഷം നടക്കുന്നത് 50,000 വിവാഹമോചന കേസുകള്‍. ഇത് കുട്ടികളെയാണ് കൂടുതല്‍ ...

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ...

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കോതമംഗലം കുട്ടമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഇളമ്പശ്ശേരി ...

തൃശൂരും പാലക്കാടും വേനല്‍ മഴ

തൃശൂരും പാലക്കാടും വേനല്‍ മഴ
കാസര്‍ഗോഡ് മലയോര മേഖലകളിലും മഴ ലഭിക്കുന്നുണ്ട്