സുരേഷ് ഗോപിയുടെ ഇഷ്ടം വിഭവം, മൂന്നുനേരവും അതുണ്ടെങ്കില്‍ വേറൊന്നും വേണ്ട, ഫേവറേറ്റ് ഭക്ഷണത്തെക്കുറിച്ച് ഭാര്യ രാധിക സുരേഷ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 മാര്‍ച്ച് 2024 (10:35 IST)
നടന്‍ സുരേഷ് ഗോപി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. പ്രചാരണ തിളക്കവുമായി ബന്ധപ്പെട്ട് താരം തിരക്കിലാണ്. ഇതിനിടയില്‍ സുരേഷ് ഗോപിയുടെ ഇഷ്ടഭക്ഷണത്തെക്കുറിച്ച് ഭാര്യ രാധിക തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

മലയാളത്തിന്റെ സൂപ്പര്‍ താരത്തിന് പണ്ടുമുതലേ നാടന്‍ ഭക്ഷണങ്ങളോടാണ് താല്പര്യം. അതിപ്പോള്‍ നാട്ടില്‍ ആണെങ്കിലും വിദേശത്താണെങ്കിലും ഒരുപോലെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ആളാണ് അദ്ദേഹം. പഴങ്കഞ്ഞി നടന്റെ ഫേവറേറ്റ് ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഭാര്യ രാധികക്ക് പറയാനുള്ളത് വേറൊരു വിഭവത്തെ കുറിച്ചാണ്.

'കട്ടിയുള്ള മോരാണ് സുരേഷേട്ടനെ ഏറെ ഇഷ്ടമുള്ള വിഭവം.മൂന്നു നേരവും കിട്ടിയാല്‍ അത്രയും സന്തോഷം',-എന്നാണ് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഭാര്യ രാധിക പറയുന്നത്. എന്നാല്‍ സുരേഷ് ഗോപി വെജിറ്റേറിയന്‍ അല്ല.

നോണ്‍ വെജ് ഭക്ഷണങ്ങളോടും അദ്ദേഹം താല്‍പര്യം കാണിക്കാറുണ്ട്.ചായ വെള്ളം ചേര്‍ക്കാതെ പാല്‍ തിളപ്പിച്ച് വറ്റിച്ച് അതില്‍ തേയില ഇട്ടാണ് തയ്യാറാക്കുന്നത്. സിനിമയെ പോലെ തന്നെ പാട്ടുകളോട് നടനെ വലിയ താല്പര്യമാണ്. ഒഴിവ് വേളകളില്‍ പാട്ട് കേള്‍ക്കാനും അത് പാടാനും സമയം കണ്ടെത്തും.








അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :