കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (14:49 IST)
സുരേഷ് ഗോപിയുടെ കുടുംബചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മകന്‍ ഗോകുലിനെയും മാധവിനെയും ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന സുരേഷ് ഗോപിയാണ് ചിത്രത്തില്‍ കാണാനാകുന്നത്. ഭാര്യ രാധികയും മക്കളായ ഭാഗ്യ, ഭാവന എന്നിവരും വീട്ടില്‍ കാണാം.
അതേസമയം ഗോകുലും അച്ഛന്‍ സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന പാപ്പന്‍ റിലീസിന് ഒരുങ്ങുകയാണ്. ജോഷി സംവിധാനം ചെയ്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്.