'ആട് - 3' ഇല്ലേ സേവ്യറേ..? ചോദ്യവുമായി സണ്ണി വെയ്ന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 31 ജൂലൈ 2021 (10:23 IST)

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് സണ്ണി വെയ്ന്‍ പങ്കുവെച്ച ചിത്രവും അതിലെ ചോദ്യവും.'ആട് - 3 ഇല്ലേ സേവ്യറേ' എന്നാണ് ഒരു ആടിനൊപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ട് നടന്‍ ചോദിച്ചത്.
ഷാജി പാപ്പനും പിള്ളേരുടെ മൂന്നാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 'ആട് 3' അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.2015-ലാണ് 'ആട് :ഒരു ഭീകരജീവിയാണ്' റിലീസ് ചെയ്തത്. തീയറ്ററില്‍ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് രണ്ടാം ഭാഗം സ്വീകരിച്ചത്. ആദ്യഭാഗത്തിലെ താരനിര രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു.

ജയസൂര്യ, സണ്ണി വെയ്ന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ശ്രിന്ദ അര്‍ഹാന്‍ , ബിജുകുട്ടന്‍, നെല്‍സണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. ഫ്രൈഡേ ഫിലംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.ഷാന്‍ റഹ്മാനിന്റെതാണ് സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :