മുംബൈ|
Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (15:10 IST)
ജിസം 2, രാഗിണി എം എം എസ് എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തരംഗമുണ്ടാക്കിയ താരമാണ് സണ്ണി ലിയോണ്‍. പക്ഷേ സണ്ണിയ്ക്കൊപ്പം
അഭിനയിക്കണമെങ്കില്‍ ഒരു ടെസ്റ്റ് നിര്‍ബന്ധമായും പാസാകണം.ശരീരത്തില്‍ എയ്ഡ്സ് രോഗത്തിനിടവരുത്തുന്ന എച്ച് ഐ വി വയറസുകള്‍ ഉണ്ടോ എന്ന് നിര്‍ണ്ണയിക്കുന്ന എലീസ ടെസ്റ്റാണ് ആ ടെസ്റ്റ്.
സിനിമയില്‍ അഭിനയിക്കുന്നതിനായി ഏര്‍പ്പെടുന്ന കരാരില്‍ തന്നോടൊപ്പം
അഭിനയിക്കുന്ന സഹതാരങ്ങളും സഹപ്രവര്‍ത്തകരും എലീസ ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്ന ഉപാധി
സണ്ണി വയ്ക്കുന്നുണ്ടെന്നാണ് ബോളിവുഡില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഭയമില്ലാതെ ഇടപഴകാനാണ് ഏലീസാ ടെസ്റ്റ് റിസള്‍ട്ട് സണ്ണി ആവശ്യപ്പെടുന്നതെന്നാണ് സൂചന. നേരത്തെ ജിസം 2 വില്‍ ഒപ്പം അഭിനയിച്ച റണ്‍ദീപ് ഹൂഡയുടെയും അരുണോദ്ധ്യായ് സിങ്ങിന്റെയും മെഡിക്കല്‍ റിപ്പോര്‍ട്ട് സണ്ണി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ സണ്ണിയുടെ ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍ എലീസ ടെസ്റ്റ് സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്.