പ്രായത്തെ പിന്നിലാക്കിയ സൗന്ദര്യവുമായി സുഹാസിനി, പുത്തന്‍ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 26 ജൂണ്‍ 2021 (11:13 IST)

നടി സുഹാസിനി തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് ശ്രദ്ധനേടുന്നത്.മുടി സ്‌ട്രെയ്റ്റ് ചെയ്ത് പുതിയ ഹെയര്‍ സ്‌റ്റൈലിലാണ് നടിയെ കാണാനാകുന്നത്.

പ്രായത്തെ തോല്‍പ്പിക്കും സൗന്ദര്യമാണ് സുഹാസിനിക്ക് എന്നാണ് ആരാധകര്‍ പറയുന്നത്.

'ഹൈദ്രബാദ് ബ്ലൂസ് ആന്‍ഡ് റെഡ്‌സ്' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം സുഹാസിനി പങ്കുവെച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തമിഴ് ചിത്രം 'ഹേയ് സിനാമിക'യില്‍ ശ്രദ്ധേയമായ വേഷത്തില്‍ സുഹാസിനി എത്തുന്നുണ്ട്.

ലോക്ക് ഡൗണ്‍ സമയത്ത് സിനിമ തിരക്കുകള്‍ നിന്ന് ഒഴിഞ്ഞ് വീട്ടിലെ പച്ചക്കറികൃഷിയില്‍ നടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ടെറസിലെ ഹൈഡ്രോപൊണിക് ഗാര്‍ഡനില്‍ ഉണ്ടായ പച്ചക്കറി വിളവെടുക്കുന്ന ചിത്രങ്ങളും വീഡിയോയും താരം പങ്കുവെച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :