'ഭൂമിയില്‍ 33 വര്‍ഷം';ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് പേളി മാണി

കെ ആര്‍ അനൂപ്| Last Modified ശനി, 28 മെയ് 2022 (13:01 IST)
പേളി മാണിയുടെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ് അടുത്ത സുഹൃത്തുക്കളും ആരാധകരും. അവതാരകയായി എത്തി അഭിനേത്രിയായി മാറിയ താരം ബോളിവുഡിലും കോളിവുഡിലും വരെ അഭിനയിച്ചു.
 
 'ഭൂമിയില്‍ 33 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി, എന്റെ ജീവിതം സവിശേഷവും രസകരവുമാക്കിയ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നന്ദി
 ഈ ക്ലിക്കിന് നന്ദി ശ്രീനിഷ് അരവിന്ദ് നീ എപ്പോഴും എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കുന്നു. നിലയെ പോലെ ആവട്ടെ 'അമ്മേ ഇന്ന് നല്ല വെയിലുണ്ട്'- പേളി മാണി കുറിച്ചു.
 
ബിഗ്‌ബോസ് ആദ്യ സീസണിലെ മത്സരാര്‍ത്ഥി ആയിരുന്നു പേളി. ഷോയിലെ ഫസ്റ്റ് റണ്ണര്‍ അപ്പ് കൂടിയായിരുന്നു താരം. ബിഗ് ബോസ് ഹൗസില്‍ വെച്ചാണ് പേളി ശ്രീനിഷുമായി അടുത്തത്.പേളിഷ് എന്നാണ് ആരാധകര്‍ ഇരുവരെയും സ്‌നേഹത്തോടെ വിളിക്കുന്നത്.
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :