വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 11 ഒക്ടോബര് 2019 (16:27 IST)
ഉലകനായകൻ കമൽ ഹാസന്റെ മകൾ എന്നതിലുപരി സിനിമയിൽ സ്വന്തം നിലയിൽ ഇടം കണ്ടെത്തിയ ആളാണ് ശ്രുതി ഹാസൻ. കമൽ ഹാസനെ പോലെ ജീവിതത്തെ വിശാലമായ അർത്ഥത്തിൽ കാണുന്നയാളാണ് ശ്രുതി ഹാസനും. ജീവിതത്തിൽ തനിക്ക് ചില ദുശീലങ്ങൾ ഉണ്ടായിരുന്നു എന്നും, പിന്നീട് അത് നിർത്തി എന്നും
ശ്രുതി ഹാസൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
തനിക്ക് മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നു എന്നാണ് ശ്രുതി ഹാസൻ വെളിപ്പെടുത്തിയിരിക്കുന്നത്. വിസ്കി കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആളാണ് ഞാൻ. ഇടക്ക് ഞാൻ കഴിക്കുമായിരുന്നു. പക്ഷേ പിന്നീട് ഞാൻ ശീല അവസാനിപ്പിച്ചു. മദ്യപാനം അവസാനിപ്പിക്കണം എന്ന് എനിക്ക് തന്നെ തോന്നി അതാണ് കാരണം.
വ്യക്തിപരമായ കാരണങ്ങൾ എന്നെ അലട്ടാൻ തുടങ്ങിയതോടെയാണ് മദ്യപിക്കുന്ന ശീലവും വർധിച്ചത്. മദ്യപിക്കുന്നത് വ്യക്തിപരമായ കാര്യമായാണ് സൂക്ഷിച്ചിരുന്നത്. അതിനാൽ മറ്റുള്ളവരുമായി ഇക്കാര്യം സംസാരിക്കുന്നത് ഇഷ്ടമായിരുന്നില്ല. എന്നും ഒരു അഭിമുകുഖത്തിൽ ശ്രുതി ഹാസൻ വ്യക്തമാക്കി.