'നാനി പീഡിപ്പിച്ചത് മയക്കുമരുന്ന് നൽകി': കൂടുതൽ വെളിപ്പെടുത്തലുകളുമായി ശ്രീ റെഡ്ഡി

'നാനി പീഡിപ്പിച്ചത് മയക്കുമരുന്ന് നൽകി': കൂടുതൽ വെളിപ്പെടുത്തലുകളുമായി ശ്രീ റെഡ്ഡി

Rijisha M.| Last Modified വെള്ളി, 20 ജൂലൈ 2018 (12:49 IST)
ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ തമിഴ് സിനിമാ ലോകത്തേക്ക് ഹോട്ട് ന്യൂസ്. സംവിധായകൻ മുരുകദോസ്, നടൻ ശ്രീകാന്ത്, ലോറൻസ് മാസ്‌റ്റർ, നാനി, സുന്ദർ സി എന്നിവരാണ് ശ്രീ റെഡ്ഡിയുടെ വലയിൽ വീണ പ്രമുഖ താരങ്ങൾ. ഇപ്പോൾ താരം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

നടന്‍ നാനി, ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ് ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദര്‍ സി എന്നിവരാണ് നടി ഇതുവരെയായി പേരെടുത്ത് പറഞ്ഞ ആളുകൾ. ഇനിയും ഒരുപാട് പേരുടെ മുഖം മൂടി അഴിച്ചു മാറ്റാനുണ്ടെന്നും താന്‍ പോരാട്ടം തുടരുമെന്നും തുറന്ന് പറയുകയാണ് ശ്രീ റെഡ്ഡി.

ഞാന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചത് തൃഷയെ കണ്ടിട്ടാണ്. ഒരിക്കല്‍ ഞാനും എന്റെ മുന്‍കാമുകനും ഒരുമിച്ച് ഒരു പബ്ബില്‍ പോയി. അവിടെ തൃഷയും റാണയും മദ്യമൊക്കെ കഴിച്ച് ആസ്വദിക്കുന്നുണ്ടായിരുന്നു. എന്റെ കാമുകന്‍ തൃഷയെ പ്രശംസിക്കാന്‍ തുടങ്ങി. അവര്‍ സുന്ദരിയാണെന്ന് പറഞ്ഞു. അന്നാണ് എനിക്ക് ഒരു നടി ആകണമെന്ന ആഗ്രഹം ഉണ്ടായത്.

നാനിയെക്കുറിച്ചാണ് താരം ഏറ്റവും കൂടുതൽ പറയുന്നത്. നാനി തന്നെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും താന്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് നാനിയേയാണെന്നും താരം എടുത്തുപറയുന്നു. ബലം പ്രയോഗിച്ചാണ് നാനി ഞാനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. അയാളുടെ കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു. എന്റെ ആദ്യത്തെ ലക്ഷ്യം അയാളാണ്. രാഘവ ലോറന്‍സും മുരുഗദോസും നല്ല മനുഷ്യരാണ്. അവര്‍ എന്തൊക്കെ പറഞ്ഞാലും നാനിയെപ്പോലെയല്ല എന്നും ശ്രീ റെഡ്ഡി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :