ഹോറർ ചിത്രത്തിൽ ശ്രീശാന്തിന്റെ നായികയായി ഹൻസിക !

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 11 ഒക്‌ടോബര്‍ 2019 (17:53 IST)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തും ഹൻസികയും സിനിമയിൽ ഒന്നിക്കുന്നു. ഹോറർ ചിത്രത്തിലാണ് ഇരുവരും നായിക നായകൻമാരായി വേഷമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹരിശങ്കർ, ഹരീഷ് നാരായണൻ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്.


സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കും. സിനിമയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഫൈവ് എന്ന മലയാള സിനിമയിലൂടെ ശ്രീശാന്ത് നായകനായി എത്തിയിരുന്നു. നിക്കി ഗൽറാണിയായിരുന്നു ഈ ചിത്രത്തിൽ നായിക. ചിത്രത്തിലെ ഗാനങ്ങൾ സാമുഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :