മഴയില്‍ ഗ്ലാമറായി ശ്രീലക്ഷ്മി സതീഷ്, പുത്തന്‍ ഫോട്ടോഷൂട്ടും വൈറല്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (11:16 IST)
മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷ് സോഷ്യല്‍ മീഡിയയില്‍ താരമാണ്.അതിനിടെ ശ്രീലക്ഷ്മിയ്ക്ക് ബോളിവുഡ് സിനിമയിലും അവസരം ലഭിച്ചിരുന്നു. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സിനിമയിലേക്കുള്ള സംവിധായകന്റെ വിളിക്ക് പിന്നില്‍.സിനിമാ ജീവിതം ആരംഭിച്ചതോടെ ആരാധ്യാ ദേവി എന്ന പേര് സ്വീകരിച്ചു നടി. ശ്രീലക്ഷ്മി എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിലും പുതിയ പേര് ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടാറുണ്ട്.

നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന 'സാരി'എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയായി എത്തുന്നത്. ഫോട്ടോഗ്രാഫര്‍ ആയിരുന്ന അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ടുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമയിലേക്ക് നടിയെ ക്ഷണിച്ച വിവരം സംവിധായകന്‍ രാം ഗോപാല്‍ പങ്കുവെച്ചത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :