Sonam Kapoor Weightloss: പ്രസവശേഷം 20 കിലോ കുറച്ച് സോനം കപൂർ

അഭിറാം മനോഹർ| Last Modified വ്യാഴം, 18 ജനുവരി 2024 (18:25 IST)
ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അതിനാല്‍ തന്നെ താരങ്ങളുടെ ഫിറ്റ്‌നസ് വീഡിയോകള്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയാകുക പതിവാണ്. ഇപ്പോഴിതാ അമ്മയായതിന് ശേഷം തന്റെ ശരീരഭാരം 20 കിലോയോളം കുറച്ചിരിക്കുകയാണ് ബോളിവുഡ് താരമായ സോനം കപൂര്‍. 2022ലായിരുന്നു താരത്തിന്റെ പ്രസവും. പ്രസവത്തെ പറ്റിയും കുഞ്ഞ് വന്നതിനെ തുടര്‍ന്നെടുത്ത കരിയര്‍ ബ്രെയ്ക്കിനെയും പറ്റി തുറന്നു സംസാരിച്ചിരിക്കുകയാണ് താരം.

അമ്മയായ ശേഷം 20 കിലോ താന്‍ കുറിച്ചെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു മിറര്‍ സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ്. 20 കിലോ ഭാരം കുറച്ച കാര്യം താരം ആരാധകരുമായി പങ്കുവെച്ചത്. അടിപൊളി 20 കിലോ തൂക്കം കുറഞ്ഞിരിക്കുന്നു.ഇനി 6 കിലോഗ്രാം കൂടി കുറയ്ക്കാനുണ്ട്. എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രം പങ്കുവെച്ചത്. 2018ലായിരുന്നു സോനം കപൂറും ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് നടി അമ്മയായത്. 2022 ഓഗസ്റ്റ് 20നാണ് ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഇപ്പോള്‍ ഒന്നര വയസ്സ് പ്രായമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :