പഴയ ബൈബിള്‍ കഥയിലെ സോളമന്റെ ട്രിക്ക് എന്താണെന്ന് അറിയുമോ ? ട്രെയിലര്‍ പുറത്തിറക്കി ലാല്‍ ജോസ്
കെ ആര് അനൂപ്|
Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (17:13 IST)
ഓഗസ്റ്റ് 18ന് തിയേറ്ററുകളിലേക്ക് എത്തുന്ന സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന് ലാല്‍ ജോസ് സംഘവും. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
'സോളമന്റെ തേനീച്ചകള്‍ മറ്റന്നാള്‍ (18.08.2022, വ്യാഴാഴ്ച്ച) മുതല്‍ തീയേറ്ററുകളില്‍.സിനിമയിലേക്ക് കാലെടുത്ത് വക്കുന്ന ഒരു സംഘം കുട്ടികളുടെ സ്വപ്നമാണ്, ഏറെ നാളത്തെ പ്രയത്നമാണ്.ഏവരും നിറമനസ്സോടെ ഒപ്പമുണ്ടാകണം.ട്രെയിലര്‍ ഇതാ'-ലാല്‍ ജോസ് കുറിച്ചു.
10 വര്‍ഷത്തിനു ശേഷം ലാല്‍ ജോസും സംഗീത സംവിധായകന് വിദ്യാസാഗറും ഒന്നിക്കുന്ന ചിത്രമാണിത്. പി.ജി. പ്രഗീഷാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജ്മല്‍ സാബു ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.