രേണുക വേണു|
Last Modified ചൊവ്വ, 30 മെയ് 2023 (20:45 IST)
അഖില്‍ മാരാറെ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഷോയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് ആരാധകര്‍. സഹമത്സരാര്‍ഥിയായ സെറീനയെ അഖില്‍ മുണ്ട് പൊക്കി കാണിച്ചത് വിവാദമായിരിക്കുകയാണ്. ഏഷ്യാനെറ്റ് ഇന്നത്തെ പ്രമോ പുറത്തുവിട്ടതിലാണ് വിവാദ രംഗങ്ങള്‍. ഇന്നത്തെ എപ്പിസോഡില്‍ ഇത് കാണിക്കുമെന്നാണ് സൂചന.
സ്ത്രീകളോട് തുടര്‍ച്ചയായി മോശമായി പെരുമാറുന്ന അഖില്‍ മാരാറിനെ ഉടന്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കണമെന്നാണ് ആരാധകര്‍ ഏഷ്യാനെറ്റില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ആവശ്യപ്പെടുന്നത്. ഇത്രയും ടോക്‌സിക്കും സ്ത്രീ വിരുദ്ധനുമായ മത്സരാര്‍ഥി ബിഗ് ബോസ് മലയാളം ഷോയില്‍ ഇതുവരെ വന്നിട്ടില്ലെന്നും അഖിലിനെ അനാവശ്യമായി ഏഷ്യാനെറ്റ് പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
നേരത്തെയും സഹമത്സരാര്‍ഥികള്‍ക്കെതിരെ അഖില്‍ മോശമായി പെരുമാറിയിട്ടുണ്ട്. പലപ്പോഴായി അഖില്‍ സ്ത്രീ മത്സരാര്‍ഥികളോട് മോശം വാക്കുകള്‍ പറയുകയും അവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ഭാര്യയെ അടിച്ചിട്ടുണ്ടെന്ന് അഖില്‍ പറഞ്ഞതും നേരത്തെ വിവാദമായിരുന്നു. അഖിലിനെ പോലൊരു മത്സരാര്‍ഥി ബിഗ് ബോസ് വീട്ടില്‍ തുടരുന്നത് ഷോയുടെ നിലവാര തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് ആരാധകരുടെ അഭിപ്രായം.