അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 നവംബര്‍ 2021 (21:09 IST)
മൂത്തോനിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് ശോഭിത ധുലിപാല. ബോളിവുഡ് സിനിമകളിലൂടെ തിളങ്ങി നിൽക്കുന്ന നടി ഈയടുത്ത് പുറത്തിറങ്ങിയ ദുൽഖർ ചിത്രമായ കുറിപ്പിലും ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു. ഇപ്പോഴിതാ താരത്തിന്റെ സാരീ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.
പ്രശസ്‌ത ബോളിവുഡ് ഡിസൈനർ സബ്യസാചി ഡിസൈൻ ചെയ്ത സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ശോഭിത പങ്കുവെച്ചിരിക്കുന്നത്. ബെയ്ജ് നിറത്തിലുള്ള സാരിയാണ് ശോഭിത ധരിച്ചിരിക്കുന്നത്. ഇതാദ്യമായല്ല താരത്തിന്റെ സാരിയിലുള്ള ചിത്രങ്ങൾ വൈറലാകുന്നത്. അടുത്തിടെ ഒരു പ്രൊമോഷണൽ ഇവന്റിനു വേണ്ടി ഐവറി സാരി ധരിച്ചാണ് ശോഭിത എത്തിയത്. ഇതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.