‘മഞ്ജു കാരണം ബലിയാടായ പാർവതി, മഞ്ജുവിനേക്കാൾ ഉയരങ്ങളിലെത്തേണ്ടിയിരുന്ന നടി’

അപർണ| Last Modified തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (12:18 IST)
വിവാഹത്തിനും വിവാഹമോചനത്തിനും ശേഷമുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവ് ആഘോഷമാക്കിയവരാണ് അവരുടെ ആരാധകർ. എന്നാൽ, തിരിച്ചുവരവിലൂടെ ശക്തയായ സ്ത്രീ, മലയാളികളുടെ സ്ത്രീ മുഖം എന്നൊക്കെ പലരും അവരെ പ്രശംസിച്ചുകൊണ്ടിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ തുറന്നു പറച്ചിൽ, ഡബ്ല്യുസിസി രൂപീകരണം എന്നിവയെല്ലാം അതിനു കാരണവുമായി. പക്ഷേ, അതിനുശേഷമുണ്ടായ ഒന്നിലും മഞ്ജുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ വനിത മതിലിനു രാഷ്ട്രീയ സ്വഭാവമുണ്ടെന്ന തിരിച്ചറിവിൽ വനിത മതിലിനു നൽകിയ പിന്തുണ തിരിച്ചെടുത്തിരിക്കുകയാണ് മഞ്ജു.

ഈ വിഷയത്തിൽ എസ് എഫ് ഐ മുൻ‌നേതാവ് സിന്ധു ജോയുടെ നിരീക്ഷണം തന്നെയാണ് പ്രാധാന്യം. ‘വിമന്‍ ഇന്‍ കളക്ടീവ്' എന്ന പെണ്‍കൂട്ടായ്മ ഉണ്ടായത് പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതില്‍ പണിയാനായിരുന്നു എന്നും എന്നാല്‍ ആ മതിലും പൊളിച്ച് മഞ്ജു പുറത്തേക്ക് വരുമ്പോൾ ബലിയാടായത് നടി പാർവതിയായിരുന്നുവെന്നും സിന്ധു പറയുന്നു.

മഞ്ജു തുടങ്ങിവെച്ച ഡബ്ല്യുസിസിയിലേക്ക് അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് എത്തിയവരിൽ ഒരാളായിരുന്നു പാർവതി. മലയാള സിനിമയിലെ ആണത്തത്തിനെതിരെ ആഞ്ഞടിച്ചവരിൽ ഒരാൾ. എന്നാൽ, സൂപ്പർതാരങ്ങളേയും വിമർശിച്ചതോടെ പാർവതി പടിക്കു പുറത്താക്കപ്പെട്ട അവസ്ഥയിലാണ്.

മഞ്ജുവിനേക്കാള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു പ്രതിഭയായിരുന്നു പാർവതി. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവള്‍ ഇപ്പോള്. അവസരങ്ങളും നന്നേ കുറവ്. മഞ്ജുവിനാൽ ബലിയാടക്കപ്പെട്ടിരിക്കുകയാണ് പാർവതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :