കെ ആര്‍ അനൂപ്|
Last Modified ശനി, 30 സെപ്‌റ്റംബര്‍ 2023 (13:28 IST)
പ്രായം 40 കഴിഞ്ഞെങ്കിലും ചിമ്പു ഇപ്പോഴും അവിവാഹിതനാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മിക്കപ്പോഴും നടന്‍ നേരിടേണ്ടി വരാറുണ്ട്. നടനെ കുറിച്ചുള്ള പുതിയൊരു വാര്‍ത്തയാണ് കോളിവുഡില്‍ നിറയുന്നത്. നടനെ കല്യാണം ആയെന്നാണ് കേള്‍ക്കുന്നത്.
കുടുംബം നടന്റെ വിവാഹം തീരുമാനിച്ചു. വധു സിനിമ മേഖലയില്‍ നിന്നുതന്നെയാണ്. സിനിമാരംഗത്തുള്ള ഒരു പെണ്‍കുട്ടിയെ തന്നെ മകനായി കണ്ടെത്താന്‍ നിര്‍മ്മാതാവായ ടി രാജേന്ദര്‍ ശ്രമിച്ചു. ഇദ്ദേഹത്തിന് അടുത്ത് അറിയാവുന്ന പ്രമുഖ ഫിലിം ഫിനാന്‍ഷ്യറുടെ മകള്‍ ഇനിയാണ് ചിമ്പു വിവാഹം ചെയ്യാന്‍ പോകുന്നത്.
വിവാഹം ചെയ്ത് വേര്‍പിരിയാന്‍ താല്പര്യമില്ലെന്നും അതിനാലാണ് ബാച്ചിലറായി താന്‍ തുടരുന്നത് എന്നും ചിമ്പു നേരത്തെ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ആരെങ്കിലും പോയി വിവാഹം ചെയ്യാന്‍ പറ്റില്ല വിവാഹം ചെയ്യാനായി കുട്ടികളെ ബുദ്ധിമുട്ടിക്കരുത് എന്നുമാണ് തന്റെ അപേക്ഷ എന്നും ചിമ്പു പറഞ്ഞിരുന്നു.