‘ഞാനായിരുന്നു എല്ലാത്തിനും കാരണം’ - നയ‌ന്‍‌താരയോട് മാപ്പ് പറഞ്ഞ് സിമ്പു

വീണ്ടും അടുക്കാനുള്ള ശ്രമമാണോ സിമ്പുവിന്റേത്?

അപര്‍ണ| Last Modified വ്യാഴം, 15 മാര്‍ച്ച് 2018 (08:32 IST)
തമിഴകത്ത് ഏറെ പഴികേള്‍ക്കുകയും വിവാദങ്ങളില്‍ ഇടം പിടിക്കുകയും ചെയ്ത താരങ്ങളായിരുന്നു സിമ്പുവും നയന്‍‌താരയും. ഇരുവരും തമ്മില്‍ പ്രണയത്തിലുമായിരുന്നു. എന്നാല്‍, ഈ ബന്ധം അധികം നാള്‍ നീണ്ടുപോയില്ല. ഇപ്പോഴിതാ, താനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നയന്‍സിനോട് മാപ്പ് ചോദിച്ച് സിമ്പു രംഗത്തെത്തിയിരിക്കുന്നു.

വല്ലവന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ പുറത്ത് വന്നത്. ചിത്രത്തിലെ ഓരോ രംഗങ്ങളും വിവാദമായിരുന്നു.
നയന്‍താരയുടെ ചുണ്ടില്‍ സിമ്പു കടിയ്ക്കുന്ന ചിത്രമാണ് വല്ലവന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററായി പുറത്തിറക്കിയത്. സിനിമയുടെ നല്ലതിന് വേണ്ടിയാണ് അത് ചെയ്തതെങ്കിലും പിന്നീട് അത് വലിയ കുഴപ്പമായി മാറുകയായിരുന്നെന്ന് സിമ്പു പറഞ്ഞു.

നയന്‍താരയെക്കുറിച്ച് മോശമായ രീതിയില്‍ പല വാര്‍ത്തകള്‍ വന്നു. താന്‍ കാരണമാണ് നയന്‍താരയ്ക്ക് പഴികേള്‍ക്കേണ്ടി വന്നത് എന്നുള്ള കുറ്റബോധത്താലാണ് നയന്‍താരയോട് ക്ഷമ പറഞ്ഞത്. എന്നാല്‍, അത് കാര്യമാക്കേണ്ടെന്നും അത് തന്റെ ജോലിയുടെ ഭാഗമാണെന്നുമായിരുന്നു നയന്‍സ് പറഞ്ഞതെന്ന് സിമ്പു പറയുന്നു.

‘താങ്കള്‍ ക്ഷമ പറയേണ്ടതില്ലെന്നുമായിരുന്നു അന്ന് ലേഡി സൂപ്പര്‍സ്റ്റാറിന്റെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍സ് പറഞ്ഞു. ഈ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി ആക്കിയതെന്നും ചിമ്പു അഭിപ്രായപ്പെട്ടു.

ഏതായാലും സിമ്പുവിന്റെ തുറന്നു പറച്ചില്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിമ്പുവുമായുള്ള ബന്ധം അവസാനിച്ചതിനുശേഷമാണ് നയന്‍സ് സംവിധായകന്‍ വിഗ്നേഷ് ശിവനുമായി പ്രണയത്തിലാകുന്നത്. എന്നാല്‍, നയന്‍സുമായി വീണ്ടും അടുക്കാനുള്ള ശ്രമമാണോ സിമ്പു നടത്തുന്നതെന്നും പാപ്പരാസികള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :