രാജുവിനെ ഏറ്റവും വേദനിപ്പിച്ചു ഈ വാക്കുകള്‍; അമ്മ എന്ന വാക്കിന്റെ അർത്ഥം അറിയുന്നവര്‍ ഇത് പൊറുക്കില്ല

ഗേളി ഇമ്മാനുവല്‍| Last Modified ചൊവ്വ, 23 ജൂണ്‍ 2020 (19:32 IST)
‘വാരിയം‌കുന്നന്‍’ എന്ന പ്രൊജക്‍ടുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് പ്രൊഡക്ഷന്‍ കണ്‍‌ട്രോളര്‍ സിദ്ദു പനക്കല്‍. നീചമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തിയശേഷം പിന്നീടതേപ്പറ്റി കുമ്പസാരിച്ചാൽ ആ മനസുകൾക്കേറ്റ മുറിവിനത് മരുന്നാവില്ലെന്ന് സിദ്ദു പറയുന്നു.

സിദ്ദു പനക്കലിന്‍റെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം:

ഒരു കലാകാരൻ എന്ന നിലയിൽ പൃഥ്വിരാജിന് അയാളുടേതായ കാഴ്ചപ്പാടുകളുണ്ടാകും തീരുമാനങ്ങളുണ്ടാകും. ഏത് സിനിമ ചെയ്യണം ചെയ്യാതിരിക്കണം എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. സൈബർ ആക്രമണം എന്ന തിയിൽ കുരുത്തു തന്നെയാണ് രാജു വളർന്നതും വലുതായതും.
ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനമെടുത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ഈ ആക്രമണം.
അദ്ദേഹത്തെ വിമർശിക്കാം. ആരും വിമർശനത്തിന് അതീതരല്ല. ഒരു സിനിമയുടെ പേരിലല്ല,
ഒരു കലാകാരൻ എന്ന നിലയിൽ ഒരു നടൻ എന്ന നിലയിൽ ഞാൻ രാജുവിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.

പറയാൻ വന്നത് അതല്ല. മക്കളെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച ഒരമ്മക്കും മറ്റൊരാളുടെ അമ്മക്ക് പറയാൻ കഴിയില്ല. ഇവരെപോലുള്ളവരെ ഒരു കാലത്ത് സ്വന്തം മക്കൾ തിരിഞ്ഞു നിന്ന് അമ്മക്കു വിളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. വിത്തുഗുണം പത്തുഗുണം എന്നാണല്ലോ. ആശയം പ്രകടിപ്പിക്കാം അഭിപ്രായം പറയാം അതൊരിക്കലും വ്യക്തിഹത്യയിലേക്ക് പോകാതെ നോക്കുകയാണ് സംസ്കാരമുള്ളവർ ചെയ്യുക. പിതാവിന്റെ മരണശേഷം രാജുവിന് വ്യക്തിപരമായി ഏറ്റവും വേദനയുണ്ടാക്കിയിരിക്കുക ഈ പരാമർശമായിരിക്കും. ക്രൂരമായ മാനസികാവസ്ഥ ഉള്ളവർക്കേ ഇങ്ങനെയുള്ള നികൃഷ്ടമായ പദപ്രയോഗങ്ങൾ നടത്താൻ കഴിയു. പൃഥ്വിരാജ് എന്ന നടനോടും വ്യക്തിയോടും പലർക്കും എതിർപ്പുണ്ടാകാം
അഭിപ്രായ വിത്യാസങ്ങളുണ്ടാകാം. അതിന്റെ പേരിൽ അയാളുടെ അമ്മക്ക്
വിളിക്കുക എന്നത് ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും ന്യായികരീകരിക്കാവുന്നതല്ല.

കൈ വിട്ട ആയുധവും വാ വിട്ട വാക്കും എന്ന് കേട്ടിട്ടില്ലേ. നീചമായ വാക്കുകൾ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തിയശേഷം പിന്നീടതേപ്പറ്റി കുമ്പസാരിച്ചാൽ ആ മനസുകൾക്കേറ്റ മുറിവിനത് മരുന്നാവില്ല. അമ്മ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം അറിയുന്നവരാരും അത് പൊറുത്തുതരികയുമില്ല. മല്ലികചേച്ചിയുടെ സുകുവേട്ടൻ എന്ന സ്വപ്നം 49 ആം വയസിൽ വീണുടയുമ്പോൾ, നേർപാതിയുടെ തന്റെ നായകന്റെ വേർപാടിന്റെ ദുഃഖം മനസിലൊതുക്കി, പറക്കമുറ്റാത്ത രണ്ട് മക്കളെ പ്രതിസന്ധികളിൽ തളരാതെ ദൃഡ നിശ്ചയത്തോടെ വളർത്തിവലുതാക്കി സ്വന്തം കാലിൽനിൽക്കാൻ പ്രാപ്തരാക്കിയ ആ അമ്മയുടെ മനസിന്റെ കരുത്തിനുമുന്നിൽ പിതൃശൂന്യമെന്നുവിളിക്കാവുന്ന ഇത്തരം ആക്ഷേപങ്ങൾ തട്ടി തകർന്നു പോകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന ...

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്
പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ...

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് ...

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍
ഇവരെ കുറിച്ചുള്ള വിവരം അറിയുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് അന്വേഷണസംഘം ...

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ...

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി
അടുത്തിടെ നടത്തിയ പ്രസംഗങ്ങളില്‍ ഇയാള്‍ കശ്മീരില്‍ അക്രമണങ്ങള്‍ ശക്തമാക്കുമെന്ന് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി ...

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍
പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വജ ആസിഫ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്.