'ആഷിക് അബുവിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ആരും ഉന്നയിച്ചിട്ടില്ല': സിബി മലയിൽ

'ആഷിക് അബുവിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ആരും ഉന്നയിച്ചിട്ടില്ല'

Rijisha M.| Last Modified തിങ്കള്‍, 2 ജൂലൈ 2018 (12:55 IST)
ആഷിക് അബുവിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ഫെഫ്ക യോഗത്തിൽ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയിൽ. ഫെഫ്‌കയുടെ ഫേസ്‌ബുക്ക് പേജിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.

സിബി മലയിലിന്റെ കുറിപ്പ്:-

ഒരു ഓൺലൈൻ മാധ്യമത്തിലും മറ്റു ചില മാധ്യമങ്ങളിലും വന്ന വാർത്തയുടെ നിജസ്ഥിതി ബോദ്ധ്യപ്പടുത്തുന്നതിനാണ് ഈ കുറിപ്പ്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ഫെഫ്ക ഡയറക്ടറേസ് യൂണിയന്റെ നിർവാഹക സമിതി യോഗത്തിൽ ശ്രീ ആഷിക്ക് അബുവിനെതിരെ അച്ചടക്ക നടപടി എടുക്കാൻ ശ്രീ ബി. ഉണ്ണികൃഷ്ണനും, ശ്രീ രൺജി പണിക്കരും നടത്തിയ നീക്കങ്ങളെ ശ്രീ.കമലും, ശ്രീ സോഹൻ സീനുലാലും, ഞാനും ചേർന്നു അട്ടിമറിച്ചു എന്നതാണ് പ്രസ്തുത മാധ്യമങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വാർത്ത.

മാസങ്ങൾക്ക് മുമ്പ് ഒരു വാരികയിൽ ശ്രീ ആഷിക്ക് അബു സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന വിധം നടത്തിയ വ്യാജ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ സംഘടന നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യവും കഴിഞ്ഞ ദിവസം
ശ്രീ ആഷിക്ക് അബു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സംഘടനയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ ചില പരാമർശങ്ങൾ ആവർത്തിക്കുകയും ചെയ്ത
പശ്ചാത്തലവും ഡയറക്റ്റേർസ്സ്‌ യൂണിയന്റെ എക്സ്സിക്യുട്ടീവ്‌ കമ്മറ്റി യോഗം ചർച്ച ചെയ്തു.

ശ്രീ ആഷിക്ക് അബുവിനെതിരെ അച്ചടക്ക നടപടി വേണമെന്ന് യോഗത്തിൽ പങ്കെടുത്ത ആരും ഉന്നയിച്ചില്ല. കാരണം കാണിക്കൽ നോട്ടിസിന്‌ ശ്രീ.ആഷിഖ്‌ അബു മറുപടി നൽകാതിരുന്ന കഴിഞ്ഞ ആറു മാസത്തെ കാലയളവിൽ എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിനെതിരെ ചട്ടപ്പടി ശിക്ഷണ നടപടി കൈക്കൊള്ളാമെന്നിരിക്കെ, നേതൃത്വത്തിലെ ചിലർ ഇപ്പോൾ അതിന്‌ ശ്രമിച്ചു എന്ന് പറയുന്നത്‌ തന്നെ അസംബന്ധമാണ്‌.

എന്നാൽ, സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കപ്പെട്ട ആഷിഖ്‌ അബു നടത്തിയ വ്യാജ പ്രസ്താവനകളുടെ നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാൻ, ശ്രീ ആഷിക്ക് പരാമർശിച്ച വിഷയവുമായി ബന്ധപ്പെട്ട കത്തുകൾ ഉൾപ്പെടെയുള്ള ഒരു വിശദീകരണക്കുറിപ്പു ഡയറക്ടേർസ് യൂണിയന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നൽകുവാൻ ഏകകണ്ഠമായി തീരുമാനിക്കുകയാണുണ്ടായത്. മറിച്ചുള്ള എല്ലാ വാർത്തകളും അടിസ്ഥാനരഹിതമാണെന്ന സത്യം ഫെഫ്കയുടെ ഉത്തരവാദപ്പെട്ട ഭാരവാഹി എന്ന നിലയിൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

വിശ്വസ്തതയോടെ,

സിബി മലയിൽ

പ്രിസിഡന്റ് ഫെഫ്ക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ...

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ചാറ്റ്ജിപിടി കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് 27കാരി
ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തുന്നതിന് ഏകദേശം ഒരു വര്‍ഷം മുമ്പ് ChatGPT തന്റെ ...

India- Pakistan Conflict: ഒരു വശത്ത് താലിബാൻ, ബലൂചിസ്ഥാനിലെ ...

India- Pakistan Conflict: ഒരു വശത്ത് താലിബാൻ, ബലൂചിസ്ഥാനിലെ വിഘടനവാദം, കൂട്ടത്തിൽ ഒരു യുദ്ധം കൂടി വന്നാൽ പാകിസ്ഥാൻ തകർന്നടിയും
സിന്ധുനദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്തതടക്കം കടുത്ത നടപടികള്‍ ഇന്ത്യയെടുത്തപ്പോള്‍ ...

Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി ...

Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു
പൂരം നടക്കുന്ന ദിവസങ്ങളില്‍ തേക്കിന്‍കാട് മൈതാനത്തും സ്വരാജ് റൗണ്ടിലും റൗണ്ടിലേക്കുള്ള ...

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; ...

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; നിബന്ധനകള്‍ ഇങ്ങനെ
സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം.

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് ...

സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്‍' അറസ്റ്റില്‍
ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ സന്തോഷ് വര്‍ക്കിയാണ് അറസ്റ്റിലായത്.