അന്നും ഇന്നും,മക്കള്‍ രണ്ടാളും വലുതായി, ചിത്രങ്ങളുമായി ഷീലു എബ്രഹാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ഡിസം‌ബര്‍ 2023 (09:16 IST)
മലയാളത്തിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് ഷീലു എബ്രഹാം.2013ല്‍ പുറത്തിറങ്ങിയ വീപ്പിങ്ങ് ബോയിലൂടെ അരങ്ങേറ്റം കുറിച്ച നടി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മക്കള്‍ക്കൊപ്പം രണ്ട് കാലങ്ങളിലായി പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഷീലു. കുട്ടികള്‍ എത്ര പെട്ടെന്നാണ് വലുതായതെന്ന് പറഞ്ഞുകൊണ്ട് 2009 ലെയും 2023ലെയും ചിത്രങ്ങള്‍ നടി പങ്കുവെച്ചു. ചെല്‍സിയ, നീല്‍ എന്നീ രണ്ട് മക്കളാണ് 36 വയസ്സുള്ള ഷീലുവിന് ഉള്ളത്.

ഷീ ടാക്സി എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ പ്രശസ്തിയായത്.വീകം, നാലാമുറ തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചു.

കോട്ടയം ഭരണങ്ങാനത്ത് അബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും മകളായിഷീലു എബ്രഹാം ജനിച്ചു. പഠിച്ചതും വളര്‍ന്നതും ഇടുക്കിയിലെ തൊപ്രാംകുടിയിലാണ്. അബാം മൂവീസിന്റെ ബാനറില്‍ ഭര്‍ത്താവ് എബ്രഹാം മാത്യു നിര്‍മ്മിച്ച ചിത്രങ്ങളിലും താരം അഭിനയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :