അമ്പമ്പോ, കിംഗ് ഖാന്‍ ഇത്രയും കാശുകാരനോ!

വാഷിംഗ്ടണ്‍| Last Modified വ്യാഴം, 22 മെയ് 2014 (11:18 IST)
വെല്‍ത്ത്‌ എക്സ്‌ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും പണക്കാരായ ചലിച്ചിത്ര താരങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്‌ ഷാരൂഖ്‌ ഖാന്‍. ടോം ക്രൂയിസ്‌, ടോം ഹാങ്ക്സ്‌, ക്ലിന്റ്‌ ഈസ്റ്റ്‌ വുഡ്‌ തുടങ്ങിയ ലോകോത്തര സൂപ്പര്‍താരങ്ങളെ പിന്നിലാക്കിയാണ്‌ ഷാരൂഖ്‌ രണ്ടാം സ്ഥാനത്ത്‌ എത്തിയത്‌.

ഹോളിവുഡ്‌ കൊമേഡിയന്‍ ജെറി സെന്‍ഫെല്‍ഡാണ്‌ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്‌. പട്ടികയിലെ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും ഷാരൂഖാണ്‌. 600 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്‌ ഷാരൂഖിന്റെ സമ്പാദ്യം എന്നാണ്‌ വെല്‍ത്ത്‌ എക്സ്‌ പറയുന്നത്‌.

ഒന്നാംസ്ഥാനം നേടിയ ജെറിയുടെ വരുമാനം 820 മില്യണും. ടോം ക്രൂസാണ്‌ മൂന്നാം സ്ഥാനത്ത്‌ വരുമാനം 450 മില്യണ്‍ അമേരിക്കന്‍ ഡോളര്‍. ജോണി ഡെപ്പാണ്‌ നാലാം സ്ഥാനത്ത്‌. ജാക്ക്‌ നിക്കോള്‍സണ്‍ ഏഴാം സ്ഥാനത്തുണ്ട്‌. ടോം ഹാങ്ക്സ്‌ എട്ടാം സ്ഥാനത്തുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :