വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 24 ജനുവരി 2020 (14:59 IST)
ലോകം മുഴുവനും ആരാധകരുണ്ട് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്. ആരാധരുമായി സംബർക്കം പുലർത്തുന്ന കാര്യത്തിൽ
ഷാരൂഖ് ഖാൻ പ്രത്യേകം ശ്രദ്ധിക്കറുമുണ്ട്. ദിവസവും നിരവധി പേരാണ് താരത്തെ കാണാൻ മന്നത്ത് എന്ന വീടിന് പുറത്ത് കാത്തുനിൽക്കാറുള്ളത്.
വീടിന് മുന്നിൽ ഒരുക്കിയ പവലിയനിൽനിന്നും ഷാരൂഖ് ആരാധകരോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്.
ഇപ്പോഴിതാ ആരാധകരുടെ രസകരമായ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഷാരുഖ് ഖാൻ. മന്നത്തിൽ ഒരു മുറി വാടകയ്ക്ക് തരണം, ഒരു ദിവസത്തേക്ക് വാടക എത്ര ? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് ഷാരൂഖ് നൽകിയ മറുപടിയും രസകരമായീരുന്നു. മന്നത്തിൽ ഒരു മുറി ലഭിക്കാൻ 30 വർഷത്തെ കഠിനാധ്വാനം വേണ്ടിവരും എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.
കെമിസ്ട്രി വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ഉപദേശം നൽകാനുണ്ടോ എന്ന് മറ്റൊരാളുടെ ചോദ്യം. ഈ ചോദ്യത്തിനുള്ളനുള്ള ഉത്തരം കെമിസ്ട്രി ടീച്ചർ പറഞ്ഞു തരും എന്ന് കുറിച്ച ശേഷം കിംഗ് ഖാൻ സുസ്‌മിത സെന്നിനെ ടാഗ് ചെയ്തു. ഷാരൂഖിന്റെ മകൻ അബ്രാമിനെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. അബ്രാമിൽ നിന്നും എന്താണ് പഠിച്ചത് എന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്. 'വിഷക്കുകയോ ദേഷ്യം വരികയോ ചെയ്യുകയാണെങ്കിൽ ഇഷ്ടപ്പെട്ട വീഡിയോ ഗെയിം കളിച്ച് അൽപ നേരം കരയണം' താരത്തിന്റെ മറുപടി എത്തി.