12 വര്‍ഷങ്ങള്‍ക്ക് മുമ്പ്, സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിച്ച നടന്‍,ഷറഫുദ്ദീന്റെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ജൂലൈ 2022 (09:16 IST)

2013 ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദീന്‍ സിനിമയിലെത്തിയത്. 'ഓം ശാന്തി ഓശാന'യിലും അഭിനയിച്ചെങ്കിലും . 2015 ല്‍ റിലീസ് ചെയ്ത പ്രേം എന്ന ചിത്രത്തിലെ പ്രകടനം താരത്തെ ഉയരങ്ങളില്‍ എത്തിച്ചു ഇപ്പോഴിതാ 12 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. നടന്റെ പുതിയ സിനിമകളെക്കുറിച്ച് അറിയാം.

റോഷാക്ക് മമ്മൂട്ടിയുടെ ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. സിനിമയില്‍ പ്രധാന വേഷത്തില്‍ നടന്‍ ഷറഫുദ്ദീനും അഭിനയിക്കുന്നുണ്ട്.അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയില്‍ അഭിനയിക്കാനായി ഭാവന എത്തിയത് ഈ അടുത്തായിരുന്നു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ചിത്രീകരണം പുരോഗമിക്കുകയാണ്. നിലവില്‍ ഈ സിനിമയുടെ തിരക്കിലാണ് ഷറഫുദ്ദീന്‍.


ഷറഫുദ്ദീന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ ചിത്രമാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം മനോരമ മാക്‌സില്‍ ഒ.ടി.ടി റിലീസ് ചെയ്യും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :