അങ്ങനെയെങ്കിൽ ചോദ്യം ചെയ്യേണ്ടത് മമ്മൂട്ടിയേയല്ലേ? മോഹൻലാൽ ദുഃഖിതനാണ്: ഷമ്മി തിലകൻ

അങ്ങനെയെങ്കിൽ ചോദ്യം ചെയ്യേണ്ടത് മമ്മൂട്ടിയേയല്ലേ? മോഹൻലാൽ ദുഃഖിതനാണ്: ഷമ്മി തിലകൻ

Rijisha M.| Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (15:06 IST)
ദിലീപിന്റെ രാജി അമ്മ ചോദിച്ചുവാങ്ങിയതാണെന്ന മോഹൻലാലിന്റെ പ്രസ്ഥാവന തള്ളിക്കൊണ്ട് ദിലീപ് രംഗത്തെത്തിയത് ഏറെ ചർച്ചാവിഷയമായിരുന്നു. എന്നാൽ 'അമ്മ'യിൽ താരയുദ്ധം ശക്തമാകുമ്പോൾ നിലപാടറിയിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ദിലീപിനെ പുറത്താക്കിയ വിവാദങ്ങളുടെ പേരിൽ ആരെയെങ്കിലും ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ നിയമബിരുദധാരിയായ മമ്മൂട്ടിയേയല്ലേ ചോദ്യം ചെയ്യേണ്ടതെന്ന് നടൻ ഷമ്മി തിലകൻ അഭിപ്രായപ്പെട്ടു. ദിലീപിനെ പുറത്താക്കിയ അവൈയിലബിൾ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തലപ്പത്തിരുന്നത് മമ്മൂട്ടിയാണ്. നിയമബിരുദധാരിയാണ് അദ്ദേഹം. നിയമത്തെക്കുറിച്ച് വളരെയധികം ഗ്രാഹ്യമുള്ള ആളാണെന്നും ഷമ്മി തിലകൻ പറയുന്നു.

'രാജിക്കത്തിൽ ദിലീപ് അമ്മയുടെ ആവശ്യപ്രകാരമാണ് രാജിവയ്ക്കുന്നത് എന്ന് സൂചിപ്പിക്കാതിരുന്നതായി കണക്കാക്കിയാൽ പോരെ. ഒരുപക്ഷേ ദിലീപിന് അദ്ദേഹത്തിന്റേതായ ന്യായികരണം ഉണ്ടാകും. ഇപ്പോഴുള്ള വിവാദങ്ങളോക്കെ അനാവശ്യമാണ്. ദിലീപിനെ പുറത്താക്കിയ നടപടി എല്ലാവരും അംഗീകരിച്ചതാണ്. ഇതൊന്നും ഇനി കുത്തിപ്പൊക്കേണ്ട ആവശ്യമില്ല'- ഷമ്മി തിലകൻ പറയുന്നു.

ഇപ്പോൾ സംഭവിക്കുന്നതൊന്നും ഉണ്ടാക്കിയ പ്രശ്നങ്ങളല്ല. പക്ഷേ ഇപ്പോൾ അദ്ദേഹത്തിനെതിരെയാണ് യുദ്ധം നടക്കുന്നത്. അദ്ദേഹത്തിന് അതിൽ വിഷമമുണ്ടെന്നും ഷമ്മി തിലകൻ പ്രതികരിച്ചു.
ദിലീപിന്റെ രാജിയുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിൽ പ്രതികരണം തേടിയ ചാനലിനോടാണ് ഷമ്മി തിലകന്റെ മറുപടി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :