ന്യൂഡല്‍ഹി|
AISWARYA|
Last Modified ശനി, 18 നവംബര്‍ 2017 (13:52 IST)
സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി'യെന്ന
സിനിമ റിലീസിനു മുന്നേ വിവാദങ്ങളില്‍ ഇടം പിടിയ്ക്കുകയാണ്. പദ്മാവതിയില്‍ രജപുത്രി റാണിയുടെ വേഷത്തിലെത്തുന്ന ദീപികയുടെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയുടെ നായിക ദീപികയ്ക്ക് ഭീഷണിയുമായി രജ്പുത് കര്‍ണി സേന രംഗത്ത് വന്നിരുന്നു.
രജപുത് കര്‍ണിസേനയുള്‍പ്പെടെയുള്ള സംഘടനകളുടെ ആക്രമണത്തില്‍ പ്രതികരിക്കാത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശബാന ആസ്മി രംഗത്ത് വന്നിരിക്കുകയാണ്.
ദീപികാ പദുക്കോണിന്റെ തലയറുക്കാനും സഞ്ജയ് ലീലാ ബന്‍സാലിയെ വധിക്കാനും ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടും വിഷയത്തില്‍ മൗനം പാലിക്കുന്ന സ്മൃതി ഇറാനിക്കെതിരെയായിരുന്നു ശബാന ആസ്മി രംഗത്തെത്തിയത്.
ശബാന ആസ്മി തന്റെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. സ്മൃതി ഇറാനി ഐ.എഫ്.എഫ്.കെയുടെ തിരക്കുകളിലാണ്. ഇന്ത്യന്‍ സിനിമയെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ അതിന് സാധിക്കും എന്നുള്ളതുകൊണ്ടാണ് അത്. എന്നാല്‍ അതേസമയം തന്നെ പത്മാവതി വിവാദത്തില്‍ അവര്‍ മൗനം പാലിക്കുകയാണെന്നു ശബാന്‍ പറഞ്ഞു.
ദീപികാ പദുക്കോണിനും പത്മാവതി സിനിമയ്ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സിനിമാലോകം ഐഎഫ്എഫ്ഐ ബഹിഷ്ക്കരിക്കണമെന്നും ശബാന ആസ്മി ആവശ്യപ്പെട്ടു.1989 ല്‍ സഫ്ദര്‍ ഹഷ്മി കൊല്ലപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസും എച്ച്. കെ.എല്‍ ഭഗതും ഐഎഫ്എഫ്ഐ ആഘോഷിച്ചതിന് തുല്യമാണ് ഇതെന്നും ശബാന ആസ്മി പറയുന്നു.