വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 21 മാര്‍ച്ച് 2020 (15:26 IST)
കേരളത്തിൽ ഭീതി സൃഷ്ടിച്ച നിപ വൈറസ് ബധയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്ത സിനിമയാണ് വൈറസ്. ചിത്രം ഒരുപോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയമയി മാറുകയും ചെയ്തിരുന്നു.
കുഞ്ചാക്കോ ബോബന്, പാര്‍വതി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്, ഇന്ദ്രജിത്, റീമ കല്ലിങ്കല്‍, മഡോണ സെബാസ്റ്റ്യന്‍, ശ്രീനാഥ് ഭാസി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിരുന്നു ഇപ്പോഴിതാ വൈറസ് സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു.
ഇന്‍സ്റ്റാഗ്രാമില്‍ ഒരു ആരാധകന് ആഷിക് അബുവിനോട് വൈറസ് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിക്കുകയുണ്ടായി. രാജ്യത്ത് കോവിഡ് ഭീഷണി സൃഷ്ടിക്കുന്ന സമയത്താണ് ആഷിഖ് അബു ഇത്തരം ഒരു ചോദ്യത്തെ അഭിമുഖീകരിക്കുന്നത്. എന്നാൽ ചോദ്യത്തിന് 'നോ' എന്നായിരുന്നു ആഷിഖ് അബുവിന്റെ മറുപടി. ഇപ്പോൾ അതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നോ, പിന്നീട് പ്രതീക്ഷിക്കാം എന്നതരത്തിൽ ഒരു പ്രതീക്ഷയും നൽകാത്തവിധം രണ്ടാംഭാാഗം ഉണ്ടാവില്ല എന്നുതന്നെ ആഷിക്സ് അബു തുറന്നു വെളിപ്പെടുത്തുകയായിരുന്നു.