സംഗീത് ശിവന്‍ മാജിക്ക് 'യോദ്ധ' തിയറ്ററില്‍ പരാജയമായിരുന്നോ? ഒപ്പം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രത്തിനു സംഭവിച്ചതെന്ത്?

രേണുക വേണു| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (14:17 IST)

മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ വാശിയേറിയ പോരാട്ടമാണ് മലയാളികള്‍ 1992 ലെ ഓണക്കാലത്ത് കണ്ടത്. മോഹന്‍ലാല്‍ ചിത്രം യോദ്ധയും മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസും തമ്മിലായിരുന്നു ബോക്‌സ്ഓഫീസ് പോരാട്ടം. ഇതില്‍ ഏത് സിനിമയായിരിക്കും അക്കാലത്ത് സൂപ്പര്‍ഹിറ്റായത്? മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ഓണക്കാലത്ത് വിജയിച്ചത്? ഉത്തരം ഇതാ

1992 സെപ്റ്റംബര്‍ മൂന്നിനാണ് സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ തിയറ്ററുകളിലെത്തിയത്. ഒരു ദിവസത്തിനു ശേഷം സെപ്റ്റംബര്‍ നാലിന് ഫാസില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളിലെത്തി. ഇതില്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവും വലിയ വിജയമായത് മമ്മൂട്ടി ചിത്രമാണ്. മോഹന്‍ലാല്‍ ചിത്രം ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന വിജയമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ ചെലവ് കൂടിയ ചിത്രം കൂടിയായിരുന്നു യോദ്ധ.

അക്കാലത്തെ സിനിമ വാരികകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 200 ല്‍ കൂടുതല്‍ ദിവസങ്ങള്‍ പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. യോദ്ധ നൂറിലേറെ ദിവസം പ്രദര്‍ശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി-ഫാസില്‍ കൂട്ടുകെട്ടിന് അക്കാലത്ത് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മമ്മൂട്ടിയുടെ താരമൂല്യവും ഉയര്‍ന്നു നില്‍ക്കുന്ന കാലഘട്ടമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ് വമ്പന്‍ വിജയമാകാന്‍ കാരണമായ ഘടകങ്ങള്‍ ഇതെല്ലാമാണ്. എന്നാല്‍, തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റ് ആയില്ലെങ്കിലും പില്‍ക്കാലത്ത് പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ സിനിമ യോദ്ധയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് ...

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ഉയര്‍ന്ന ചൂടിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ...

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ...

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ഉള്ളത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പൊങ്കാലയിടുന്ന സ്ഥലങ്ങളില്‍ ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് ...

മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ ...

മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ റേഷന്‍ ലഭിക്കില്ല; കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ്
മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ റേഷന്‍ ലഭിക്കില്ല. ഈ മാസം 31നകം ...

മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങി; ...

മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങി; അങ്കമാലിയില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു
മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങിയ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. ...