'ആ ലിപ് ലോക്ക് ചുംബനം ചെയ്യാന്‍ ടൊവിനോയ്ക്ക് ചെറിയ ചമ്മല്‍ ഉണ്ടായിരുന്നു, എനിക്ക് മടിയില്ലായിരുന്നു; വെളിപ്പെടുത്തലുമായി സംയുക്ത മേനോന്‍

സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ചുംബന രംഗത്തെ പറ്റിയും സംവിധായകന്‍ പറഞ്ഞിരുന്നു

രേണുക വേണു| Last Modified വെള്ളി, 19 ഓഗസ്റ്റ് 2022 (14:02 IST)

ചുരുക്കം ചില സിനിമകള്‍ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സംയുക്ത മേനോന്‍. ടൊവിനോയുടെ നായികയായി തീവണ്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് സംയുക്ത ഏറെ ശ്രദ്ധിക്കപ്പെട്ടത്. തീവണ്ടിയില്‍ ടൊവിനോയ്‌ക്കൊപ്പമുള്ള ബോള്‍ഡ് രംഗങ്ങളെല്ലാം അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.

തീവണ്ടിയിലെ ലിപ് ലോക്ക് ചുംബനരംഗങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് സംയുക്ത ഇപ്പോള്‍. ലിപ് ലോക്ക് രംഗങ്ങള്‍ ചെയ്യുമ്പോള്‍ തനിക്ക് മടിയൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ടൊവിനോയ്ക്ക് നല്ല ചമ്മല്‍ ആയിരുന്നെന്നും സംയുക്ത പറഞ്ഞു.

സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ചുംബന രംഗത്തെ പറ്റിയും സംവിധായകന്‍ പറഞ്ഞിരുന്നു. ആ കഥയുടെ പൂര്‍ണതയ്ക്ക് അത് ആവശ്യമാണെന്ന് അറിഞ്ഞപ്പോള്‍ അത് ചെയ്യുന്നതിന് യാതൊരു മടിയും തനിക്ക് തോന്നിയില്ലെന്ന് സംയുക്ത പറഞ്ഞു. അതേസമയം, ആ രംഗം അഭിനയിക്കുമ്പോള്‍ ടൊവിനോയ്ക്ക് നല്ല ചമ്മല്‍ ഉണ്ടായിരുന്നു. തനിക്ക് പ്രശ്‌നം ഒന്നും തോന്നിയില്ലെന്നും സംയുക്ത പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :