രേണുക വേണു|
Last Modified ചൊവ്വ, 14 ഡിസംബര്‍ 2021 (10:30 IST)
അഭിനയജീവിതത്തിനിടയില്‍ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച്
സമീറ റെഡ്ഡി നടത്തിയ പഴയൊരു തുറന്നുപറച്ചില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ ചിത്രത്തില്‍ ഒരു ചുംബനരംഗം കൂടി ചേര്‍ത്തിട്ടുണ്ടെന്ന് താന്‍ അറിയുന്നതെന്നും അതില്‍ അഭിനയിക്കാന്‍ സംവിധായകന്‍ തന്നെ നിര്‍ബന്ധിച്ചെന്നുമായിരുന്നു സമീറയുടെ തുറന്നു പറച്ചില്‍.
'ഞാന്‍ ആദ്യം കഥ കേട്ടിരുന്നു, അതിനുശേഷം ചേര്‍ത്തതായിരുന്നു ഇത്. ആ രംഗത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു. മുസാഫിറില്‍ നിങ്ങള്‍ അത്തരത്തില്‍ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ല അതിനര്‍ഥമെന്ന് പറഞ്ഞു,' - സമീറ റെഡ്ഡി പറയുന്നു.
എന്നാല്‍, സൂക്ഷിച്ചു സംസാരിക്കണമെന്നും തന്നെ എപ്പോള്‍ വേണമെങ്കിലും മാറ്റി മറ്റൊരു നടിയെ കൊണ്ടു വരുമെന്നുമായിരുന്നു അവരുടെ പ്രതികരണമെന്നും സമീറ പിങ്ക് വില്ലയ്ക്കു നല്‍കിയ പഴയൊരു അഭിമുഖത്തിലാണ് പറഞ്ഞിരിക്കുന്നത്.